കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഭൂകമ്പമാപിനിയും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസംഘം പരിശോധന നടത്തി. അണക്കെട്ടിൽ എവിടെയെല്ലാം പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കണമെന്നാണ് പരിശോധിച്ചത്.
നാഷനൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരായ ആർ. വിജയരാഘവൻ, എം. ശേഖർ എന്നിവരാണ് തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം അണക്കെട്ട് സന്ദർശിച്ചത്. ഇവരുടെ സന്ദർശനവിവരം അണക്കെട്ടിെൻറ ചുമതലയുള്ള കേരളത്തിലെ ഉദ്യോഗസ്ഥർ അറിഞ്ഞില്ല.
അണക്കെട്ടിൽ ഭൂകമ്പമാപിനി, അണക്കെട്ടിെൻറ ചരിവ്, വലിവ് എന്നിവ അറിയാൻ ആക്സിലറോഗ്രാം സംവിധാനം എന്നിവ സ്ഥാപിക്കണമെന്ന് ഉന്നതാധികാര സമിതി രണ്ടുവർഷം മുമ്പ് തമിഴ്നാടിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഉപകരണങ്ങൾ വാങ്ങാൻ 99.95 ലക്ഷം തമിഴ്നാട് സർക്കാർ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഇതിൽ 50 ലക്ഷം ചെലവഴിച്ച് ചില ഉപകരണങ്ങൾ വിദേശത്തുനിന്ന് ഇതിനകം വാങ്ങിയിട്ടുണ്ട്.
ഭൂചലനത്തെതുടർന്ന് അണക്കെട്ടിൽ സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കുന്നതിനാണ് ആക്സിലറോഗ്രാം ഉപയോഗിക്കുന്നത്. അണക്കെട്ടിെൻറ ചുമതലയുള്ള തമിഴ്നാട് എക്സിക്യൂട്ടിവ് എൻജിനീയർ സാം ഇർവിൻ, ഉദ്യോഗസ്ഥരായ കുമാർ, രാജഗോപാൽ എന്നിവർക്കൊപ്പം ബോട്ടിൽ എത്തിയ വിദഗ്ധർ പ്രധാന അണക്കെട്ട്, ഗാലറി, ബേബി ഡാം, സ്പിൽവേ എന്നിവ സന്ദർശിച്ചു.
പ്രധാന അണക്കെട്ടിലും പരിസരങ്ങളിലുമായി നാല് സ്ഥലത്ത് ഉപകരണങ്ങൾ സ്ഥാപിക്കാൻ നിശ്ചയിച്ച് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം നൽകിയാണ് വിദഗ്ധർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.