ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് 8561 താറാവുകളെയും കോഴികളെയും കൊന്നൊടുക്കിയതോടെ നാല് ലക്ഷം രൂപയുടെ നഷ്ടം. പക്ഷിപ്പനി സ്ഥിതീകരിച്ച 10 കിലോമീറ്റർ പ്രദേശം പ്രത്യേക സോണായി തിരിച്ചു. പക്ഷികളോ ഇവിടെ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനോ പ്രദേശത്ത് കൊണ്ടുവരാനോ സാധിക്കില്ല.
വാഴപ്പള്ളി പഞ്ചായത്തിലേ ഓടെറ്റി തെക്ക്പാടശേഖരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തീറ്റക്കായി കൊണ്ടുവന്ന 45 ദിവസത്തിലധികം പ്രായമുള്ള താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസങ്ങളിൽ ഏതാനും താറാവുകളിൽ അസ്വാഭാവിക മരണം കാണിച്ചതിനെ തുടർന്ന് ഭോപാലിലെ അനിമൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ നടന്ന പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
വാഴപ്പള്ളി പഞ്ചായത്ത്, പൊലീസ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, എന്നിവരുടെ സഹകരണത്തോടെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക കർമസേന ജോലികൾ പൂർത്തിയാക്കിയതെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.വിജിമോൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.