ചങ്ങനാശ്ശേരി: വാര്‍ഡുകള്‍ രണ്ടാണെങ്കിലും തൃക്കോതമംഗലം അമ്പലക്കവല ജങ്ഷനില്‍ സ്ഥാനാര്‍ഥികള്‍ ഒരുമിച്ചാണ്. നാടിന് സുപരിചിതരായ സ്ഥാനാര്‍ഥികളെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാട്ടുകാര്‍ സൗഹൃദപൂര്‍വം 'ഇവിടേക്ക് എത്തിക്കുകയായിരുന്നു'.
വാകത്താനം പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ സ്ഥാനാർഥികളാണ് 'ഒരുമിച്ചിരിക്കുന്നത്'. ഈ രണ്ടു വാർഡിലെ സ്ഥാനാര്‍ഥികളെല്ലാം പ്രദേശത്ത് സുപരിചിതർ ആയതിനാൽ ഒരുപറ്റം യുവാക്കൾചേര്‍ന്ന് എല്ലാവരും എത്തിച്ചേരുന്ന അമ്പലക്കവല ജങ്ഷനില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുക എന്ന ആശയത്തിലെത്തുകയായിരുന്നു.
യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ, സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന വാര്‍ഡ് തലം മുതല്‍ ബ്ലോക്ക്, ജില്ല പഞ്ചായത്ത് വരെയുള്ളവരുടെ പോസ്റ്ററുകളാണ് പ്രദര്‍ശിപ്പിച്ചത്. പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്രദേശത്തെ സ്ഥലം ഉടമ കരോട്ട് വാഴക്കാല സ്ഥലവും മതിലും വിട്ടുനൽകി. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ ആദ്യഘട്ടത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ നശിച്ചുപോയിരുന്നു. വീണ്ടും പുതിയവ പതിപ്പിക്കാനുള്ള ശ്രമത്തിലാണ്. പ്രദേശവാസികളായ ദിവാകരന്, പ്രദീപ്, സുബിന്, ജോണ്സണ്, ജിജി തുടങ്ങിയവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.