ചങ്ങനാശ്ശേരി: ജനറൽ ആശുപത്രിയുടെ നവീകരണത്തിന് 80 കോടി രൂപ ചെലവിട്ടുള്ള നവീകരണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ അടുത്തമാസം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അറിയിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനങ്ങളും ഉടൻ തുടങ്ങും. കുറിച്ചി പഞ്ചായത്തിലെ സചിവോത്തമപുരം കമ്യൂണിറ്റി ഹെൽത്ത് സെൻറർ നിർമാണ പ്രവർത്തനങ്ങളും ഉടൻ പൂർത്തീകരിക്കുമെന്നും എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. ജനറൽ ആശുപത്രിയിലേക്കുള്ള റോഡ്, 50 ലക്ഷം രൂപ മുടക്കി ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്ന പ്രവർത്തനങ്ങളുടെ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.