ചങ്ങനാശ്ശേരി: ചെമ്പുംപുറം പാറക്കുളത്തിൽ ശനിയാഴ്ച മുങ്ങി മരിച്ച ആദർശിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച വൈകീട്ട് അഴകാത്തുപടിയിലെ വീട്ടിൽ ആദർശിന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചിരുന്നു. ആദർശിന്റെ പിതാവ് അനീഷ് മൂന്നുവർഷം മുമ്പ് കാൻസർ ബാധിതനായി മരണമടഞ്ഞിരുന്നു. ആദർശ് വല്യച്ഛന്റെയും വല്യമ്മയുടെയും സംരക്ഷണയിലായിരുന്നു അഴകാത്തുപടിയിലെ വീട്ടിൽ കഴിഞ്ഞിരുന്നത്. കുറുമ്പനാടു സെൻറ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ ആദർശിന് സുഹൃത്തുക്കളും അധ്യാപകരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നോടെ വീട്ടുവളപ്പിൽ ആദർശിന്റെ സംസ്കാരം നടന്നു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വീട്ടിലെത്തി ആദർശിന് അന്തിമോപചാരം അർപ്പിച്ചു.
ആദർശിനൊപ്പം മരിച്ച അഭിനവിന്റെ സംസ്കാരം തിങ്കളാഴ്ച മാങ്ങാനത്ത് നടക്കും. മന്ദിരം ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന അഭിനവിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ മാങ്ങാനത്തെ വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് സെന്റ് പീറ്റേഴ്സ് ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.