ചങ്ങനാശ്ശേരി: മാലയും കൈചെയിനും കവര്‍ന്ന സംഭവത്തിൽ യുവാവ് പിടിയില്‍. വാകത്താനം കൂടത്തിങ്കല്‍ വീട്ടില്‍ ഹരികൃഷ്ണനാണ് (22) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്താംകാവ് ക്ഷേത്രത്തിന് സമീപം നീലമന ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മകെൻറ കഴുത്തില്‍ കിടന്ന ഒരു പവെൻറ സ്വര്‍ണമാലയും കൈയില്‍ കിടന്ന നാലരഗ്രാം ചെയിനുമാണ് കഴിഞ്ഞദിവസം മോഷണം പോയത്.
വാകത്താനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.പി. തോംസണിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ ക്രൈം സ്‌ക്വാഡ് എസ്.ഐ കോളിന്‍സ്, എ. എസ്.ഐ ജോണ്‍സണ്‍ ആൻറണി, സീനിയര്‍ സി.പി.ഒ ശ്രീവിദ്യ, സി.പി.ഒമാരായ ഹരികുമാര്‍, വിനോദ് ജോസഫ്, ബിജു വിശ്വനാഥ്, ശ്രീകാന്ത്, ബ്ലസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.