ചങ്ങനാശ്ശേരി: കുറിച്ചി സചിവോത്തമപുരം കോളനിയില്‍ വൈദ്യുതി പ്രവാഹത്തില്‍ അമ്പതോളം വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു. ടി.വി, ഫാന്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്, ലൈറ്റുകള്‍ എന്നിവ നശിച്ചു.
ചാര്‍ജ് ചെയ്യാന്‍ െവച്ചിരുന്ന മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും നശിച്ചതോടെ വിദ്യാർഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യവും നിലച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് കുറിച്ചി സചിവോത്തമപുരം കോളനിയിലും സമീപത്തെ വീടുകളിലും അമിതമായി വൈദ്യുതി പ്രവഹിച്ചത്.
അപ്രതീക്ഷിതമായി വൈദ്യുതിയിലെ വോള്‍ട്ടേജ് വര്‍ധിച്ചതോടെ വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ തകരാറിലാകുകയായിരുന്നു. ഉടൻ വീട്ടുകാര്‍ വിവരം ജില്ല പഞ്ചായത്ത് അംഗം പി.കെ. വൈശാഖിനെ അറിയിച്ചു. കെ.എസ്.ഇ.ബി അസി.എന്‍ജിനീയര്‍ അനുസ്മിത, ഓവര്‍സിയര്‍ ഗോപകുമാര്‍ എന്നിവർ നടത്തിയ പരിശോധനയിൽ ഡബിള്‍ ചാര്‍ജിങ്ങാണ് വൈദ്യുതി പ്രവാഹത്തിനു ഇടയാക്കിയതെന്ന് കണ്ടെത്തി. കെ.എസ്.ഇ.ബി അധികൃതര്‍ നശിച്ച സാധനങ്ങളുടെ പട്ടിക തയാറാക്കി.
അപ്രതീക്ഷിതമായി അമിതവേഗത്തില്‍ വൈദ്യുതി പ്രവഹിക്കുന്നതാണ് അപകടകാരണമെന്നു കെ.എസ്.ഇബി അധികൃതര്‍ അറിയിച്ചു. അമിതമായി വൈദ്യുതി പ്രവഹിച്ചതിനെ തുടര്‍ന്നു ഇലക്ട്രോണിക് ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കെ.എസ്.ഇ.ബി പണം നല്കാന് തയാറായില്ലെങ്കില്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും വൈശാഖ് ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ ഷീന, കൊച്ചുറാണി തുടങ്ങിയവരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.