ചങ്ങനാശ്ശേരി: നാല് വയസ്സുകാരന്റെ കുസൃതി വിനയായി. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ അഗ്നിക്കിരയായി. മാമ്മൂട് അരയശ്ശേരി സോബി സെബാസ്റ്റ്യന്റെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. സോബിയുടെ മകനായ നാല് വയസ്സുകാരന് തീപ്പെട്ടികൊണ്ടു കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ അലമാരയുടെ ഉള്ളിലേക്ക് തീ പടരുകയായിരുന്നു.
പിന്നീട് കുട്ടി ഇവിടെ നിന്നുമാറി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. മുറിക്കുളില്നിന്ന് പുക ഉയരുന്നതുകണ്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് അലമാരയുടെ ഉള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകളും കത്തിനശിച്ചതായി കണ്ടത്.
വെല്‍ഡിങ് കരാറുകാരനായ സോബി അഡ്വാന്‍സ് ലഭിച്ച 16,000 രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇതും കത്തിനശിച്ചു. ഒരു ലാപ്ടോപ്പും നശിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. സ്റ്റീല്‍ അലമാര ആയതിനാല്‍ മറ്റു ഭാഗങ്ങളിലേക്ക് തീ പടര്‍ന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.