ചങ്ങനാശ്ശേരി: 40 വര്‍ഷം എസ്.ബി കാമ്പസില്‍ അന്തിയുറങ്ങിയ ഫ്രെഞ്ചി പാപ്പൻ ഇനി ഓർമ. എസ്.ബി കോളജ് അമരാവതി ബ്ലോക്കിനോട് ചേര്‍ന്ന് അരനൂറ്റാണ്ടോളം കാലം ജീവിതം കഴിച്ചുകൂട്ടിയ ഫ്രെഞ്ചി പാപ്പന് കോളജിലെ ഓരോ വിദ്യാർഥിയുടെയും ഹൃദയത്തില്‍ ഇടംപിടിച്ച അപൂർവ വ്യക്തിയായിരുന്നു.
ലോക്ഡൗൺ തുടങ്ങി, കലാലയത്തില്‍ ആളും ആരവവും ഒഴിഞ്ഞപ്പോള്‍ ബന്ധുക്കളെത്തി അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി സംരക്ഷിച്ചുകൊണ്ടിരിക്കേ ചൊവ്വാഴ്ച വൈകീട്ടായിരുന്നു മരണം തേടിയെത്തിയത്.
ബുധനാഴ്ച വൈകീട്ട് നാലോടെ ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളിയില്‍ സംസ്കാരം നടത്തി. നീണ്ട താടി വളര്‍ത്തി ഷര്‍ട്ടും മുണ്ടും ധരിച്ചു എപ്പോഴും പുസ്തകം വായിച്ചു അധികമാരോടും മിണ്ടാതെ കാമ്പസിലെ നിത്യസാന്നിധ്യമായിരുന്ന ഫ്രെഞ്ചി പാപ്പെൻറ കാര്യങ്ങളിൽ വിദ്യാർഥികള്‍ കൈകടത്തിയിരുന്നില്ല.
ആര്‍ച്ച് ബിഷപ്പിനൊപ്പം പഠിച്ച ആള്, ഇംഗ്ലീഷ് പണ്ഡിതന്, നക്സലറ്റ് എന്നിങ്ങനെ ഫ്രെഞ്ചി പാപ്പനെ പറ്റി തലമുറകള്‍ കൈമാറി വന്ന വിവരങ്ങള്‍ മാത്രമാണ് കാമ്പസിലും പ്രചരിക്കുന്നത്.
കോളജ് കാൻറീനില്‍ നിന്നും ഹോസ്റ്റലുകളില്‍ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ബന്ധുവീടുകളിൽ പോയിരുന്നത്. പണം ആവശ്യമുള്ളപ്പോള്‍ ബന്ധുക്കളോട് ചോദിച്ചിരുന്നു. 100 രൂപയില്‍ കൂടുതല്‍ വാങ്ങില്ല. അധികം തുക നല്കിയാല് തിരിച്ചുകൊടുക്കുമെന്നും ബന്ധുക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.