ചങ്ങനാശ്ശേരി: അടുപ്പില്‍നിന്ന് തീപടര്‍ന്ന് വിധവയായ വീട്ടമ്മക്ക് ജനകീയാസൂത്രണ പദ്ധതി പ്രകാരം ലഭിച്ച വീട് കത്തിനശിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടു. ആറ്റുവാക്കേരിച്ചിറ - പറാല്‍ റോഡില്‍ പള്ളിപാലത്തിനു സമീപം അമ്പാട്ടുപറമ്പില്‍ തങ്കമണിയുടെ വീടിനാണ് ഞായറാഴ്ച രാത്രി ഒമ്പതോടെ തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന തങ്കമണിയും മക്കളും ഓടി രക്ഷപ്പെട്ടു അടുപ്പില്‍നിന്ന് തീ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന നെല്ല് ചാക്കിലേക്ക് പടരുകയും ആളിക്കത്തുകയുമായിരുന്നു.
6000 രൂപ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, രേഖകൾ നശിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് തീപൂര്‍ണമായും അണച്ചത്. ഭര്‍ത്താവ് മരിച്ചു പോയ തങ്കമണിക്ക് ജനകീയാസൂത്രണ പദ്ധതി വഴി ലഭിച്ച വീടാണിത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.