ചങ്ങനാശ്ശേരി: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് വിറകകെട്ടുകളുമായി സ്ത്രീകൾ നടത്തിയ സമരം ശ്രദ്ധേയമായി. ജനാധിപത്യ കേരള വനിത കോൺഗ്രസ് പ്രവർത്തകർ നടത്തിയ സായാഹ്ന ധർണയിലാണ് വേറിട്ട സമരമുറയുമായി വനിതകൾ രംഗത്തുവന്നത്.
ഹെഡ്പോസ്റ്റ് ഓഫിസ് പടിക്കൽ നടത്തിയ സായാഹ്ന ധർണ ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ കേരള വനിത കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഫിലോമിന വർഗീസ് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം പ്രസിഡൻറ് കുര്യൻ തൂമ്പുങ്കൽ, ജില്ല സെക്രട്ടറി വിനു ജോബ്, ജാൻസി മാർട്ടിൻ, ഷിജി ബിനോയ്, വത്സമ്മ ഷാജി, അനിത ജോൺ, ഷീന ജോസി, ലീന ബോബൻ, റാണി ജോസഫ്, ബിന്ദു ജെയ്സൺ, ബീന സിബി, അർച്ചന ബിനു, ചെറിയാൻ നെല്ലുവേലി, സോജൻ മണക്കുന്നേൽ, സണ്ണി പരുവംമൂട്ടിൽ, റോയ് മുക്കാടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.