അനീഷ്‌കുമാര്‍

മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ മുഖ്യപ്രതി അറസ്​റ്റില്‍

ചങ്ങനാശ്ശേരി: മോര്‍ക്കുളങ്ങരയില്‍ മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ മുഖ്യപ്രതിയെ അറസ്​റ്റ് ചെയ്തു. തൃക്കൊടിത്താനം കടമാഞ്ചിറ അനീഷ്‌കുമാര്‍( പൈലി അനീഷ്-38) ആണ് ചൊവ്വാഴ്ച രാത്രി പിടിയിലായത്. സെപ്റ്റംബര്‍ 26ന് ഉച്ചകഴിഞ്ഞ് 1.30 ഓടെ കാറിലെത്തിയ അക്രമി സംഘം തിരുവല്ല സ്വദേശിയും പായിപ്പാട് വാടക താമസക്കാരനുമായ രാഹുലിനെ (27) ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര ഭാഗത്തുവെച്ച് വെട്ടിപ്പരിക്കേല്‍പിച്ചതാണ്​ കേസ്​. കേസില്‍ ഇതുവരെ ഏഴുപേരെ അറസ്​റ്റ് ചെയ്തു. തൃക്കൊടിത്താനം പൊലീസ് സ്​റ്റേഷനില്‍ അനീഷിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

അയ്മനം സ്വദേശി വിനീത് സഞ്ജയന്‍ (33), റഹിലാല്‍(32),ആദര്‍ശ് (20), വിഷ്ണു (24), രാജീവ് ബൈജു(19), ചങ്ങനാശ്ശേരി സ്വദേശികളായ ഉല്ലാസ് (32), സുബിന്‍ (42), തെള്ളകം സ്വദേശി ബുദ്ധലാല്‍(22), തിരുവല്ല പൊടിയാടി സ്വദേശി പ്രമോദ് (42) എന്നിവരെയാണ് കേസില്‍ നേരത്തേ അറസ്​റ്റ് ചെയ്തത്.

ഡിവൈ.എസ്.പി വി.ജെ. ജോഫിയുടെ നിര്‍ദേശാനുസരണം എസ്.എച്ച്.ഒ പ്രശാന്ത് കുമാറി​െൻറ നേതൃത്വത്തില്‍ എസ്.ഐ റാസിഖ്, രമേശ് ബാബു, അനില്‍ കുമാര്‍, എ.എസ്.ഐ ഷിനോജ്, സിജു കെ.സൈമണ്‍, ആൻറണി മൈക്കിള്‍, ജീമോന്‍,ആൻറണി, എസ്. ബിജു, മജീഷ്, സാംസണ്‍, ജിബിന്‍ ലോബോ, കെ.എസ്. സുജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്​റ്റിന്​ നേതൃത്വം നല്‍കിയത്.

Tags:    
News Summary - main accused in the case of mutilating a fishmonger has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.