ചങ്ങനാശ്ശേരി: താലൂക്കിലെ കാവാലിക്കരി പാടശേഖരത്തിലെ നെല്ല് സംഭരണവും രസീത് നൽകുന്നതും സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് നാലുകോടി കൃഷിഭവനു മുന്നില്‍ കര്‍ഷകര്‍ വ്യാഴാഴ്ച ഉപരോധം നടത്തി. ഒരു ക്വിൻറല്‍ നെല്ലില്‍ ഒരു കിലോ വീതം അധികം മില്ല് ഉടമകള്‍ക്കു നല്‍കണമെന്നാണ് ഏജൻറുമാരുടെ സമ്മര്‍ദം.
എന്നാൽ, ഈര്‍പ്പമില്ലാത്ത ഉണങ്ങിയ നെല്ലായതിനാല്‍ കിഴിവു നല്‍കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. യഥാർഥ തൂക്കത്തിനുള്ള രസീത് നല്‍കണമെന്ന് ആവശ്യപ്പെട്ട കർഷകർ കലക്ടര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. 450 ഏക്കര്‍ നെല്പാടത്തിലെ 140 കൃഷിക്കാരാണ് സമരത്തില്‍ പങ്കാളികളായത്.
അന്ന റൈസ് മില്‍, മേരി മാത റൈസ് മില്‍, ലക്ഷ്മി അഗ്രോ മിൽ എന്നിവയെയാണ് കാവാലിക്കരി പാടശേഖരത്തില്‍നിന്ന് നെല്ല് സംഭരിക്കാന്‍ സപ്ലൈകോ ചുമതലപ്പെടുത്തിയത്. നെല്ല് സംഭരിച്ചപ്പോള് നല്കിയ തൂക്കച്ചീട്ട് തിരിച്ചുവാങ്ങി, കിഴിവ് രേഖപ്പെടുത്താനും മിൽ ഉടമകള്‍ നീക്കമാരംഭിച്ചിട്ടുണ്ട്.
നെല്ലു സംഭരിച്ച് 18 ദിവസമായിട്ടും രസീത് നല്‍കാത്ത കൃഷി വകുപ്പിെൻറ നടപടി പ്രതിഷേധാര്‍ഹമാണ്.
കൊയ്ത്തു യന്ത്രങ്ങള്‍ക്കുള്ള വാടകപോലും നല്കാന് കഴിയാതെ വലയുകയാണ്. മില്ലുകാര്‍ക്കും കൃഷിക്കാര്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഏജൻറുമാരാണ് പ്രശ്നക്കാരെന്നും ഇവരെ ഒഴിവാക്കണമെന്നും കൃഷിക്കാര്‍ ആവശ്യപ്പെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.