ചങ്ങനാശ്ശേരി: ബി.ജെ.പിക്കെതിരെ സുപ്രധാന പങ്കുവഹിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ കൊടി പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതിയാണ് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഉണ്ടായതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ബി.ജെ.പിയും കോൺഗ്രസും കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നത് ഒരേ ഭാഷയിലാണെന്നും അദ്ദേഹം പറഞ്ഞു. മാവേലിക്കര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സി.എ. അരുൺകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ.ഡി.എഫ് ചങ്ങനാശ്ശേരി അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെകൂടി സഹകരിപ്പിച്ച് ഫാഷിസത്തിനെതിരെ പ്രതികരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. മാവേലിക്കര മണ്ഡലത്തിലെ ഇതുവരെയുള്ള പോരായ്മകൾ പരിഹരിക്കാൻ അരുൺകുമാറിന്റെ വിജയം അനിവാര്യമാണെന്നും എം.എ. ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. കെ. മാധവൻ പിള്ള, എൽ.ഡി.എഫ് നേതാക്കളായ കെ. സോമപ്രസാദ്, അഡ്വ. സി.എസ്. സുജാത, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, പ്രഫ. എം.ടി. ജോസഫ്, കൃഷ്ണകുമാരി രാജശേഖരൻ, മോഹൻ ചേന്ദംകുളം, ലാലിച്ചൻ കുന്നിപറമ്പിൽ, എം.ആർ. രഘുദാസ്, മാത്യൂസ് ജോർജ്, കുര്യൻ തൂമ്പുങ്കൽ, കെ.ടി. തോമസ്, വിനു ജോബ്, ലിനു ജോബ്, നവാസ് ചുടുകാട്, പി.എ. മൻസൂർ, ഗോപാലകൃഷ്ണപിള്ള, ജോൺ മാത്യു മൂലയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.