ചങ്ങനാശ്ശേരി: ഏക മകെൻറ വേര്‍പാടിലും ഒന്ന് ഉറക്കെക്കരയാനാകാതെ ആ അമ്മ... മൂകയും ബധിരയുമായ മായയുടെ മകന് ഹരിയെ വിധി അപകടത്തിെൻറ രൂപത്തിലാണ് തട്ടിയെടുത്തത്. രോഗംമൂലം ഭര്‍ത്താവിനെ ജീവിതത്തിെൻറ പാതിവഴിയില്‍ നഷ്ടമായ മായയുടെ ജീവിതത്തിലെ വെളിച്ചം ഹരിയായിരുന്നു.
കുടുംബത്തിന് തണലായിരുന്ന ഹരി യാത്രയായതോടെ മായ വീണ്ടും ജീവിതത്തിെൻറ ഏകാന്ത തടവിലായി. വാഴപ്പള്ളി വാലയില്‍ വീട്ടില്‍ പരേതനായ പത്മജന്-മായ ദമ്പതികളുടെ മകന് പി.വി. ഹരി (23) ഞായറാഴ്ചയുണ്ടായ അപകടത്തെതുടര്‍ന്നാണ് മരിച്ചത്. നാലുകോടിയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ വര്ക്കിെൻറ എസ്റ്റിമേറ്റ് എടുക്കുന്നതിന് സുഹൃത്തിനൊപ്പം പോയി മടങ്ങവെ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ഹരിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിയെ രക്ഷിക്കാനായില്ല. സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.
14 വര്‍ഷംമുമ്പ് പിതാവ് പത്മജന് ഉദരസംബന്ധമായ അസുഖം ബാധിച്ചാണ് മരിച്ചത്. ഇതോടെ ഹരിയും അമ്മയും തനിച്ചായി. വല്യച്ചന് രാജപ്പെൻറ സംരക്ഷണത്തിലാണ് കഴിഞ്ഞു വന്നിരുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിര്‍മിച്ച വീട്ടിലാണ് മൂവരും താമസിക്കുന്നത്. വല്യച്ചന് പ്രായാധിക്യത്തിലും കൂലിപ്പണി ചെയ്തും ലയണ്‍സ് ക്ലബിെൻറ നേതൃത്വത്തിെല ബൈന്‍ഡിങ് പ്രസ്സില്‍ മായ ജോലി ചെയ്തുമാണ് നിര്‍ധനകുടുംബം കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.