ചങ്ങനാശ്ശേരി: ലാപ്ടോപ് വാങ്ങാൻ കരുതിവെച്ച തുക കോവിഡ് വാക്സിൻ വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഒമ്പതാം ക്ലാസ് വിദ്യാർഥിനി.
കുറിച്ചി പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ കെ.ഡി. സുഗതെൻറയും ജലജമ്മയുടെയും മകളും ഇത്തിത്താനം മലംകുന്നം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയുമായ സൂര്യ കെ. സുഗതനാണ് ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയത്.
കുറിച്ചി ലോക്കൽ കമ്മിറ്റി ഓഫിസിൽ സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ സൂര്യയിൽനിന്ന് തുക ഏറ്റുവാങ്ങി. കെ.ആർ. ഷാജി, ടി.യു. അനിയൻകുഞ്ഞ്, സി.കെ. മോഹൻദാസ്, എൻ.ആർ. ശശീന്ദ്രൻ, യദുമോൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.