ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയിൽ 80 വയസ്സുള്ള തകഴി സ്വേദശിനിയായ വൃദ്ധയുടെ ശ്വസനനാളിയുടെ മുൻ ഭിത്തിയിൽ തറച്ചിരുന്ന രണ്ടര സെൻറീമിറ്റർ നീളമുള്ള മീൻഎല്ല് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ജനറൽ ആൻഡ് ലാപ്രാസ്കോപിക് സർജൻ ഡോ. ജോർജ് മാത്യുവിെൻറ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്്.
കഴുത്തിൽ തൈറോയിഡ് എന്ന് തോന്നിക്കുന്ന വലിയ മുഴയുമായാണ് രോഗി ആശുപത്രിയിലെത്തിയത്. സ്കാനിങ്ങിലൂടെ മീൻ എല്ലിെൻറ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു.
രണ്ടുമാസത്തിന് മുമ്പ് ഉച്ച ഊണിനൊപ്പം രോഗികഴിച്ച കാളാഞ്ചിയുടെ മീൻ എല്ലാണ് അപകടകരമായ അവസ്ഥയിൽ കുടുങ്ങിയത്. ആദ്യ ആഴ്ചകളിൽ രോഗിക്ക് അസ്വസ്ഥതകൾ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് കഴുത്തിന് മുന്നിൽ അസാധാരണമായ മുഴ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ആശുപത്രിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.