ചങ്ങനാശ്ശേരി: പെരുന്ന സെൻറ് ആൻറണീസ് പള്ളിയുടെ വാതില്‍ തകര്‍ത്ത് അക ത്തുകടന്ന് നേർച്ചപെട്ടികളിൽനിന്ന് പണം കവർന്നു. ഓടാമ്പല്‍ തകര്‍ത്തശേഷം വാതിലിനു കുറുകെ അകത്തു നിന്ന് ഇട്ടിരുന്ന ഇരുമ്പുപട്ടയും നീക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ആറോടെ കുര്‍ബാനക്ക് വിശ്വാസികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
നേര്ച്ചപ്പെട്ടിയുടെയും താഴുകള്‍ തകര്‍ത്തിട്ടുണ്ട്. ഇരുപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. മൂന്നുമാസം കൂടുമ്പോഴാണ് നേർച്ചപ്പെട്ടി തുറക്കുന്നത്. ഇപ്പോള്‍ നേർച്ചപ്പെട്ടി തുറന്നിട്ട് രണ്ടുമാസം കഴിഞ്ഞുവെന്നും ശനിയാഴ്ച രാത്രി 11.30ന് ശേഷമാണ് മോഷണം നടന്നതെന്ന് പള്ളി വികാരി പറഞ്ഞു.
മേശകളും അലമാരകളും തുറന്നു നോക്കിയിട്ടുണ്ട്. കുര്‍ബാനക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ അലമാരയില്‍നിന്നും വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റു വസ്തുക്കളൊന്നും മോഷണം പോയിട്ടില്ലായെന്നാണ് ആദ്യ നിഗമനം.
പൊലീസ് പരിശോധന നടത്തി. ഉച്ചക്ക്ശേഷം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധിച്ചു. മണം പിടിച്ച് പുറത്തേക്ക് ഓടിയ പൊലീസ് നായ് പഴയ ആയൂര്‍വേദാശുപത്രി റോഡിലൂടെ വടക്കോട്ട് ഓടി ഒരു വീടിെൻറ മുന്‍വശത്ത് നിന്നു. സംഭവം നടന്ന ദിവസം രാത്രി 9.30 ഓടെ ടീ ഷര്‍ട്ട് ധരിച്ച ഒരാള്‍ വീടിന് മുന്നില്‍ നില്‍ക്കുന്നത് കണ്ട് ബഹളം വെച്ചപ്പോള്‍ അവിടെനിന്നും ഓടി രക്ഷപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. പള്ളിയുടെ സമീപ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഇയാള്‍ ഇതുവഴി കടന്നു പോയതായി കണ്ടെത്തി. കതകില്‍ നിന്നും അലമാരയില്‍ നിന്നും വിരലടയാളവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.