ചങ്ങനാശ്ശേരി: ബൈക്ക് മോഷ്ടിച്ചുകൊണ്ടുപോയവരുടെ പിന്നാലെ പോയി മോഷ്ടാക്കളെ ബൈക്കിെൻറ ഉടമസ്ഥന് പിടികൂടി. തുടര്‍ന്ന് പൊലീസെത്തി പ്രതികളിലൊരാളെ പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരേയും കൂടി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. പാലത്തുങ്കല്‍ നോബിന് ബൈജു(19), ചങ്ങനാശ്ശേരി ചെറുപുരയിടം അനൂപ്(19), നാലുകോടി സ്വദേശി സജിത്(20) എന്നിവരാണ് അറസ്റ്റിലായത്.
തൃക്കൊടിത്താനം കൊക്കോട്ടുചിറ സ്വദേശി ജോസഫിെൻറ വീടിെൻറ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന യമഹാ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ജോസഫിെൻറ മകനും കൂട്ടുകാരനും കൂടി തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്കിയതിനുശേഷം റോഡിലേക്കിറങ്ങിയപ്പോള്‍ ഇവരുടെ മുന്നില്‍കൂടി മോഷണം പോയ ബൈക്കുമായി രണ്ടുപേര്‍ ഓടിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇവര്‍ വന്ന ഇരുചക്ര വാഹനത്തില്‍ ഇവരെ പിന്തുടര്ന്നപ്പോള് അമിത വേഗത്തില്‍ ഓടിച്ചുപോയ മോഷ്ടാക്കള്‍ ഇരൂപ്പ കുന്നില്‍വെച്ച് ഫാത്തിമാപുരത്തുനിന്നും മുക്കാട്ടുപടിയിലേക്ക് പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചതിനുശേഷം ബൈക്കിന് പിറകെ വന്ന കാറിലിടിച്ച് തെറിച്ചുവീഴുകയും ചെയ്തു. തുടര്‍ന്ന് ബൈക്ക് ഓടിച്ചിരുന്ന അനൂപ് അടത്തുള്ള മതില് ചാടി ഇരുട്ടില്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍, പുറകെ വന്ന വാഹനത്തിെൻറ ഉടമകൾ നോബിനെ പിടികൂടി.
നോബിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് അനൂപിനെയും സജിത്തിനേയും പിടികൂടാന്‍ കഴിഞ്ഞത്. ജില്ലയിലെ നിരവധി സ്ഥലങ്ങളില്‍ വീട്ടമ്മമാരുടെ സ്വര്‍ണമാലയും ബാഗും തട്ടിപ്പറിച്ച കേസിലെ പ്രതികളാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു. ഡിവൈ.എസ്പി വി.ജെ.ജോഫി, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, എ.എസ്.ഐമാരായ രതീഷ്, രഞ്ചീവ്, അജിത് സീനിയര്‍ സി.പി.ഒമാരായ സുരേഷ്, ലാലു എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.