ചങ്ങനാശ്ശേരി: തൃക്കൊടിത്താനം കിളിമല അടവിച്ചിറ നിവാസികൾ വെള്ളിയാഴ്ച പുലർെന്നഴുന്നേറ്റത് മൂന്ന് മരണവിവരം അറിഞ്ഞ്. വ്യത്യസ്തമായ രണ്ട് ആത്മഹ്യയും ഒരു മുങ്ങിമരണവുമാണ് തൃക്കൊടിത്താനം-പായിപ്പാട് പഞ്ചായത്തുകളെ ഞെട്ടലിലാഴ്ത്തിയത്. നാലുകോടി പുത്തൻകാവ് വിരുത്തിയിൽ വീട്ടിൽ ജയകുമാർ (58), പായിപ്പാട് അടവിച്ചിറ കുമ്പവേലി കുന്നത്ത് വീട്ടിൽ സുനിൽ കുമാർ (48), ചിറയിൽ വീട്ടിൽ സത്യൻ (45) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ജയകുമാറിനെ പായിപ്പാട് പുത്തൻകാവിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തൃക്കൊടിത്താനം പഞ്ചായത്തിലെ കിളിമല എസ്.എൻ.ഡി.പി ശ്മശാനത്തിനുസമീപത്തെ മരത്തിൽ സുനിലിനെ തൂങ്ങിമരിച്ചനിലയിലും സത്യനെ സമീപ തോട്ടിൽ മുങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്.
സംഭവമറിഞ്ഞ് വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേരാണ് ഇവിടെ തടിച്ചുകൂടിയത്. കൃഷിക്കായി ഒരുക്കിയ പാടശേഖരങ്ങളും തോടും സമീപത്ത് വീടുകളും ഉണ്ടെങ്കിലും ശ്മശാനം സമീപത്തുതന്നെ സ്ഥിതിചെയ്യുന്നതിനാൽ ആൾസഞ്ചാരം കുറവാണ്. കൃഷിക്ക് മുമ്പ് തോടിെൻറ ആഴം കൂട്ടിയതിനാൽ ഒരാൾപ്പൊക്കത്തിൽ വെള്ളം തോട്ടിലുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. മരണപ്പെട്ട മൂവരും സുഹൃത്തുക്കളാണെന്ന് അഭ്യൂഹം നാട്ടിൽ പരന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.