മ​നു​മോ​ഹ​ന്‍, അ​ന​ന്തു പൊ​ന്ന​പ്പ​ന്‍

മോഷണമുതൽ കവരാൻ തട്ടിക്കൊണ്ടുപോയ രണ്ടു​​പേർ അറസ്​റ്റിൽ

ച​ങ്ങ​നാ​ശ്ശേ​രി: മോ​ഷ​ണ​മു​ത​ല്‍ ക​വ​രാ​ൻ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കെ​ട്ടി​യി​ട്ട് മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ തൃ​ക്കൊ​ടി​ത്താ​നം ​പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. കു​ന്ന​ന്താ​നം ചേ​ല​ക്ക​പ്പ​ടി കു​ന്നേ​ല്‍ മ​നു​മോ​ഹ​ന്‍(21), മു​ണ്ടി​യ​പ്പ​ള്ളി പാ​റ​യി​ല്‍ അ​ന​ന്തു പൊ​ന്ന​പ്പ​ന്‍ (21) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മാ​ട​പ്പ​ള്ളി ഇ​ട​പ്പ​ള്ളി കോ​ള​നി സ്വ​ദേ​ശി ര​ഹി​നെ​യാ​ണ് (ര​ഥു -21) ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദി​ച്ച​ത്. മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന്​ കാ​ട്ടി ര​ഹി​െൻറ മാ​താ​വ് തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സി​ൽ​ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ര​ഹി​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ല്ല​യി​ൽ​നി​ന്ന്​ സ്വ​ര്‍ണം മോ​ഷ്​​ടി​ച്ചി​രു​ന്നു. ഈ ​സ്വ​ര്‍ണം വി​ല്‍ക്കാ​ന്‍ ക്രി​മി​ന​ല്‍ സം​ഘ​ത്തി​ൽ​പെ​ട്ട ഒ​രാ​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു. ഇ​തി​നു​പി​ന്നാ​ലെ ആ​റം​ഗ​സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍ച്ച മാ​ട​പ്പ​ള്ളി ഇ​ട​പ്പ​ള്ളി കോ​ള​നി​യി​െ​ല വീ​ട്ടി​ലെ​ത്തി ര​ഹി​നെ വി​ളി​ച്ചി​റ​ക്കി സ്വ​ര്‍ണ​മാ​ല വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ല ത​െൻറ കൈ​വ​ശ​മി​ല്ലെ​ന്നും മ​റ്റൊ​രു സു​ഹൃ​ത്തി​െൻറ ​ൈക​യി​ലാ​ണെ​ന്ന്​ ര​ഹി​ന്‍ പ​റ​ഞ്ഞി​ട്ടും സം​ഘം വാ​നി​ല്‍ ര​ഹി​നെ ക​യ​റ്റി തി​രു​വ​ല്ല​യി​ലെ ഒ​രു വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി കെ​ട്ടി​യി​ട്ട് മ​ര്‍ദി​ച്ചു. നേ​രം പു​ല​ർ​ന്ന​പ്പോ​ള്‍ അ​ക്ര​മി​സം​ഘ​ത്തി​െൻറ ക​ണ്ണു​വെ​ട്ടി​ച്ച് ര​ഹി​ന്‍ ര​ക്ഷ​പ്പെ​ട്ടു വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​െ​ന്ന​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ബാ​ക്കി​യു​ള്ള പ്ര​തി​ക​ള്‍ക്കാ​യി ​െപാ​ലീ​സ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു. തൃ​ക്കൊ​ടി​ത്താ​നം എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബ്, എ​സ്.​ഐ​മാ​രാ​യ അ​ഖി​ല്‍ ദേ​വ്, മ​നോ​ജ്, എ.​എ​സ്‌.​ഐ ര​ഞ്​​ജീ​വ് ദാ​സ്, സി.​പി.​ഒ​മാ​രാ​യ സു​രേ​ഷ്, ജോ​ര്‍ജ്, ജ​യ്‌​മോ​ന്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Tags:    
News Summary - Two arrested for kidnapping for robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.