ചങ്ങനാശ്ശേരി: നടൻ ആലുംമൂടനെ വാഴപ്പള്ളി പഞ്ചായത്ത് സമിതി അപമാനിച്ചതായി ചെത്തിപ്പുഴ സുഹൃത് വേദി ആരോപിച്ചു. കുരിശുംമൂട് ചെത്തിപ്പുഴക്കടവ് റോഡിന് ആലുംമൂടന്‍ റോഡെന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ 2010 നവംബര്‍ 11ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. റോഡിെൻറ പേര് മുന്തിരിക്കവല ചെത്തിപ്പുഴക്കടവ് റോഡെന്ന് വാഴപ്പള്ളി പഞ്ചായത്ത് മാറ്റി.
2010, 1709ാം നമ്പറായി വിജ്ഞാപനം ചെയ്ത ഓര്‍ഡറില്‍ ആലുംമൂടെൻറ ജന്മസ്ഥലമായതുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്യുന്നതെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
സുഹൃത് വേദിയുടെ ആഭിമുഖ്യത്തില്‍ 2010 നവംബര്‍ 25ന് റോഡിെൻറ ഉദ്ഘാടനം നടത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോസമ്മ ജയിംസായിരുന്നു അന്ന് പ്രസിഡൻറ്. ജനപ്രതിനിധികളും കലാകാരന്മാരും അടങ്ങിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് ആലുംമൂടന്‍ റോഡെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കുരിശുംമൂട് മുതല്‍ ചെത്തിപ്പുഴക്കടവ് വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് റോഡാണ്. ഇതു മാറ്റാന്‍ പഞ്ചായത്തിന് അധികാരമിെല്ലന്നും യോഗം ചൂണ്ടിക്കാട്ടി.
ജോസഫ് പായിക്കാടന്‍, ജോയിച്ചന്‍ ഓവേലില്‍, ജോണ്‍ മാത്യു പാറയ്ക്കല്‍, പനാമ ജോസ്, ബോബന്‍ ആലുംമൂടന്‍, തോമസ് മുട്ടത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.