ചങ്ങനാശ്ശേരി: നാട് ഒരുമിച്ചപ്പോൾ മാടപ്പള്ളി പഞ്ചായത്ത് ഏഴാം വാർഡിലെ 13 കുടുംബങ്ങളുടെ സ്വന്തം വഴിയെന്ന ചിരകാല അഭിലാഷം യാഥാർഥ്യമായി. നാട്ടുകാരുടെ പൂർണ സഹകരണത്തോടെ രണ്ടുദിവസം കൊണ്ട് പത്തടി വീതിയിൽ 800 മീറ്റർ റോഡാണ് പൂർത്തീകരിച്ചത്.
വാഴൂർ റോഡിനെയും പെരുമ്പനച്ചി-തോട്ടക്കാട് റോഡിനെയും ബന്ധിപ്പിക്കുന്ന ചൂരനോലി- വഴീപ്പിടി റോഡിൽ എത്താൻ കഴിയുന്നതരത്തിൽ ഓവേലിപ്പടി മുതൽ -മാമ്പറമ്പ്പടി വരെയാണ് റോഡ് വെട്ടിയത്. എസ്.എച്ച് റോഡെന്ന് നാമകരണവും ചെയ്തു. നടപ്പാത മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. വാഹനമോ കുടിവെള്ളമോ വീട്ടിലെത്തിക്കുന്നതിന് കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടിയിരുന്നു.
വാർഡ് അംഗം അഡ്വ. സോജൻ പവിയാനോസിെൻറ സജീവ ഇടപെടലിലൂടെയാണ് നാട്ടുകാർ വഴിക്ക് സ്ഥലം വിട്ടുനൽകിയത്. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റോഡ് ഉദ്ഘാടനം ചെയ്ത് സോജൻ പവിയാനോസ് പറഞ്ഞു. തോമസ് വി.ഓലിക്കര അധ്യക്ഷതവഹിച്ചു.
ഒ.വി. ആൻറണി ഓലിക്കര, ജോസഫ് എ.ഓലിക്കര, ജിജി പഴയചിറ, റെജിമോൻ, എം.എൽ. മത്തായി മാന്തറ, കുട്ടപ്പായി മാന്തറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.