ചങ്ങനാശ്ശേരി: മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ. പൊങ്ങന്താനം കളത്തിൽ വീട്ടിൽ ജോർജ് കുട്ടിയെയാണ് (35) വാകത്താനം പൊലീസ് പിടികൂടിയത്. 25ന് അർധരാത്രിയോടെയായിരുന്നു സംഭവം. ഭീകാരാന്തരീക്ഷം സൃഷ്ടിച്ച പ്രതി മരക്കുരിശും കമ്പിവടിയുമായി പൊലീസിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ ജോൺസൺ ആൻറണി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരികുമാർ എന്നിവരുടെ തലക്ക് പരിക്കേറ്റു.
പള്ളിക്കൂട്ടമ്മയിൽനിന്ന് വാകത്താനം പൊങ്ങന്താനത്ത് വന്ന് താമസിക്കുന്ന ഇയാൾ നാട്ടുകാർക്ക് സ്ഥിരം ശല്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ ജോർജുകുട്ടി സംഭവദിവസം രാത്രി 10.30ഓടെ വീട്ടുകാരുമായി വഴക്കിട്ടിരുന്നു. വീട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാൾക്ക് മുന്നറിയിപ്പ് നൽകി മടങ്ങി. എന്നാൽ, അർധരാത്രിയോടെ ഇയാൾ റോഡിലിറങ്ങി ബഹളം വെക്കുകയും ചീത്തവിളിക്കുകയും ചെയ്തു. ഇതറിഞ്ഞ് വീണ്ടും പൊലീസ് എത്തിയപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് പ്രതി പിതാവിനെ മർദിക്കുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.