എരുമേലി: എരുമേലി-വെച്ചൂച്ചിറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ കുളമാങ്കുഴിയിലെ പേ വിഷബാധയേറ്റ കറവ പശു ചത്തതോടെ ജനം ആശങ്കയിൽ. ക്ഷീരകർഷകനായ ചെങ്ങംചേരിൽ അപ്പച്ചന്റെ പശുവിനാണ് ഒരാഴ്ച മുമ്പ് തെരുവുനായുടെ കടിയേറ്റത്. കഴിഞ്ഞദിവസം പശു ചത്തു. വെച്ചൂച്ചിറയിൽനിന്ന് എത്തിയ വെറ്ററിനറി സർജൻ നടത്തിയ പരിശോധനയിൽ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നൽകിയ മുന്നറിയിപ്പിനെതുടർന്ന് വീട്ടുകാരടക്കം പശുവിൻപാൽ ഉപയോഗിച്ച 11 പേർ വാക്സിൻ സ്വീകരിച്ചു. പശുവുമായി ഇടപഴകിയവരും പാൽ ഉറയൊഴിച്ച് കഴിച്ചവരും നിർബന്ധമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പശുവിനെ കടിച്ച തെരുവുനായെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് വാർഡ് അംഗം വി.ഐ. അജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.