കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡീസലെത്തി

കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഞായറാഴ്ച രാത്രി 8500 ലിറ്റർ ഡീസലെത്തി. ഇതോടെ തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്ത സർവിസുകൾ മുടക്കമില്ലാതെ നടന്നു. സാധാരണ തിങ്കളാഴ്ചകളിലെ തിരക്കുമൂലം അധിക സർവിസ് നടത്താറുണ്ട്. എന്നാൽ, ചൊവ്വാഴ്ച പൊതുഅവധി പ്രമാണിച്ച് തിരക്ക് കുറവായിരുന്നതിനാൽ അധിക സർവിസ് ഉണ്ടായില്ല. തിങ്കളാഴ്ച രാത്രി അടുത്ത ലോഡും എത്തുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

കഴിഞ്ഞ മൂന്നുദിവസമായി കോട്ടയം ഡിപ്പോയിൽ ഡീസൽ എത്തിയിരുന്നില്ല. ഇതുമൂലം നിരവധി സർവിസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ നിറച്ചാണ് ബസുകൾ സർവിസ് നടത്തിയത്. കോട്ടയത്തെ ബസുകൾക്കു പുറമെ ചെറിയ ഡിപ്പോകളിൽനിന്നെത്തുന്ന ബസുകളും കോട്ടയത്തുനിന്നാണ് ഡീസൽ നിറക്കുന്നത്. 

Tags:    
News Summary - Diesel arrived at KSRTC depo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.