വെച്ചൂർ: മുച്ചൂർക്കാവ്, തേവർകരി, കട്ടമട പ്രദേശങ്ങളിലെ 60ഓളം കുടുംബങ്ങളുടെയും കർഷകരുടെയും യാത്ര ദുരിതപൂർണം. വെച്ചൂർ പഞ്ചായത്ത് നാലാംവാർഡിലെ നിർമാണം പൂർത്തിയാക്കാത്ത അരമുറി - വാഴശേരി റോഡിന്റെ ശോച്യാവസ്ഥയാണ് പ്രദേശവാസികളുടെ കാൽനട പോലും ദുസ്സഹമാക്കുന്നത്. 340 മീറ്റർ ദൂരമുള്ള റോഡ് പുനർനിർമിക്കുന്നതിനായി വിരിച്ച മെറ്റൽ ഇളകി പരന്നതോടെ ഇതുവഴി നടന്നുപോകാനാവാത്ത അവസ്ഥയാണ്.
രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റും വാഹനങ്ങൾ വിളിച്ചാൽ എത്താത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. വെച്ചൂരിലെ കിഴക്കൻ മേഖലയിലെ വിവിധ പാടശേഖരങ്ങളിലെ കർഷകരും ദുരിതം അനുഭവിക്കുകയാണ്.
റോഡിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിന്റെ നിർമാണം പൂർത്തിയാക്കത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം വി ഹെൽപ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വെച്ചൂർ പഞ്ചായത്തിലേക്ക് പ്രദേശവാസികൾ മാർച്ചും ധർണയും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.