ജ്യുവൽ തോമസ്, ഹൈജംപ്​(സീനിയർ ബോയ്സ്)  ജി.വി.എച്ച്.എസ്.എസ് മുരുക്കുംവയൽ

ജില്ല സ്കൂൾ കായികമേള; ഈരാറ്റുപേട്ടയുടെയും എസ്​.എം.വിയുടെയും കുതിപ്പ്

പാ​ലാ: ത​ക​ർ​ന്ന ട്രാ​ക്കും ക​ന​ത്ത ചൂ​ടും താ​ര​ങ്ങ​ളെ പി​ന്നോ​ട്ടു​വ​ലി​ച്ച​തോ​ടെ, മി​ന്നും പ്ര​ക​ട​ന​ങ്ങ​ളി​ല്ലാ​തെ ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ക്ക്​ ത​ണു​പ്പ​ൻ തു​ട​ക്കം.

ആ​ദ്യ​ദി​ന​ത്തെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ല​യാ​ണ്​ മു​ന്നി​ൽ. പൂ​ഞ്ഞാ​ർ എ​സ്.​എം.​വി എ​ച്ച്.​എ​സ്.​എ​സി​ന്‍റെ ക​രു​ത്തി​ൽ 93.5 പോ​യ​ന്‍റു​മാ​യാ​ണ്​ ഈ​രാ​റ്റു​പേ​ട്ട​യു​ടെ കു​തി​പ്പ്.

പാ​ലാ​യാ​ണ്​ ര​ണ്ടാ​മ​ത്​​ (86). 61 ​പോ​യ​ന്‍റ്​ നേ​ടി​യ കാ​ഞ്ഞി​ര​പ്പ​ള്ളി ഉ​പ​ജി​ല്ല​ക്കാ​ണ്​ മൂ​ന്നാം സ്ഥാ​നം. സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 57.5 പോ​യ​ന്‍റു​മാ​യി പൂ​ഞ്ഞാ​ർ എ​സ്.​എം.​വി എ​ച്ച്.​എ​സ്.​എ​സാ​ണ്​ മു​ന്നി​ൽ. പാ​ലാ സെ​ന്‍റ്​ തോ​മ​സ്​ എ​ച്ച്.​എ​സ്.​എ​സ്​ ര​ണ്ടാ​മ​തും മു​രി​ക്കും​വ​യ​ൽ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്​ മൂ​ന്നാ​മ​തു​മാ​ണ്.

ക​ന​ത്ത ചൂ​ട്​ താ​ര​ങ്ങ​ളു​​ടെ പ്ര​ക​ട​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ത​ക​ർ​ന്ന സി​ന്ത​റ്റി​ക്​ ട്രാ​ക്കും വി​ല്ല​നാ​യി. നി​ര​വ​ധി താ​ര​ങ്ങ​ൾ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ഷൂ​ ​​ഇ​ല്ലാ​തെ ആ​രും മ​ത്സ​രി​ക്ക​രു​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പും ന​ൽ​കി. രാ​വി​ലെ മാ​ണി സി. ​കാ​പ്പ​ന്‍ എം.​എ​ല്‍.​എ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ പ​താ​ക ഉ​യ​ര്‍ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ്​ കി​ലോ​മീ​റ്റ​ര്‍ ന​ട​ത്ത​ത്തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. 31 ഇ​ന​ങ്ങ​ളി​ല്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച മേ​ള സ​മാ​പി​ക്കും.

Tags:    
News Summary - district-school-sports-festival-kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.