ഈരാറ്റുപേട്ട: നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചതിനെച്ചൊല്ലി നഗരസഭ കൗൺസിലിൽ ഉന്തും തള്ളും. സംഭവത്തെതുടർന്ന് മൂന്ന് കൗൺസിലർമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. കഴിഞ്ഞ കൗൺസിലിൽ തീരുമാനമായ വിഷയമാണ് അജണ്ടയിൽ ഇല്ലാഞ്ഞിട്ടും പ്രതിപക്ഷം ചർച്ചക്ക് െകാണ്ടുവന്ന് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് ചെയർപേഴ്സൻ സുഹ്റ ഖാദർ പറഞ്ഞു. സെൻറർ ഫിനാൻസ് ഗ്രാൻറിൽനിന്നും നഗരസഭക്ക് 80 ലക്ഷം രൂപ ലഭിച്ചിരുന്നു. അതിൽ 44 ലക്ഷം രൂപ നാളുകളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കൊട്ടുകാപ്പള്ളി, കാരക്കാട്, ഈലക്കയം, ഇടകളമറ്റം, മുരുക്കോലി വാഴമറ്റം, വാക്കാപറമ്പ് എന്നീ റോഡുകൾക്ക് നൽകാമെന്ന് ധാരണയാവുകയും ബാക്കി തുക എല്ലാ കൗൺസിലർമാർക്കും തുല്യമായി വീതിച്ചുനൽകുകയും ചെയ്തു. എന്നാൽ, കൂടുതൽ ഫണ്ട് അനുവദിച്ചതിനെതിരെ എൽ.ഡി.എഫ് കൗൺസിലർന്മാർ ബഹളമുണ്ടാക്കുകയും നഗരസഭ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്തതായി ചെയർപേഴ്സൻ പറയുന്നു.
നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം ചെയര്പേഴ്സെൻറ ഡയസില്‍ കയറിയതോടെ ഭരണപക്ഷം പ്രതിരോധവുമായി രംഗത്തെത്തി. മുദ്രാവാക്യം വിളികളും ബഹളവും വര്‍ധിച്ചതിനിടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെയാണ് മൂന്ന് കൗൺസിലർമാർക്ക് പരിക്കുപറ്റിയത്. യു.ഡി.എഫിലെ അന്‍സര്‍ പുള്ളോലിൽ, റിയാസ് പ്ലാമൂട്ടിൽ എന്നിവര്‍ക്കും എൽ.ഡി.എഫിലെ സജീർ ഇസ്മായിലിനുമാണ് പരിക്ക്. 32 അജണ്ടകൾ ചർച്ച ചെയ്യാനുള്ള യോഗമാണ് അതോടെ അലസിപ്പിരിഞ്ഞത്. േയാഗം പൂർത്തിയാകാതെ വന്നതോടെ എല്ലാ അജണ്ടകളും പാസാക്കിയതായി ചെയർമാൻ അറിയിച്ചു.
സംഘര്‍ഷത്തിനിടെ ഹാളിലുണ്ടായിരുന്ന പ്രൊജക്ടര്‍ സ്ക്രീന്‍ കീറി നശിപ്പിച്ചു. ചെയര്പേഴ്സെൻറ മൈക്കും നശിപ്പിക്കപ്പെട്ടു. ചെയര്‍പേഴ്സനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും എൽ.ഡി.എഫ് കൗൺസിലർമാർെക്കതിരെ നഗരസഭ പൊലീസില്‍ പരാതി നൽകി. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ചത്.
അതിനിടെ, നഗരസഭയുടെ മൂന്ന് റോഡുകൾക്ക് കൂടുതൽ ഫണ്ട് അനുവദിച്ചതിൽ അപാകതകളുണ്ടെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചു. പ്രതിപക്ഷ മര്യാദകൾ പാലിക്കാതെയാണ് കാര്യങ്ങൾ പോകുന്നതെന്നും പ്രതിഷേധിക്കുക എന്ന പ്രതിപക്ഷത്തിെൻറ ചുമതലയാണ് നിർവഹിച്ചതെന്നും പ്രതിപക്ഷ നേതാവ് അനസ് പാറയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.