ജില്ലയിലെ മൂന്നാമത്തെ വലിയ പട്ടണമായ പാലാക്ക് സ്വാതന്ത്ര്യ ലബ്ധിയോളം പഴക്കമുണ്ട്. എന്നാൽ മലയോര പട്ടണമായ പാലാ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കാലവർഷ കാലത്തെ പ്രളയം. പാലായുടെ കിഴക്കൻ മലനിരകളിലെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഹാമാരി മീനച്ചിലാറിനെ കരകവിയിച്ച് പാലാ നഗരത്തെ മാത്രമല്ല അപ്പർകുട്ടനാട്ടിനെയും പ്രളയക്കെടുതിയിലാക്കുന്നു.
- പ്രളയ സാഹചര്യം ഒഴിവാക്കാൻ മീനച്ചിലാറിന്റെ ഉത്ഭവ മേഖലയിലെ അടുക്കത്തും പഴുക്കാക്കാനത്തും ഡാം നിർമിച്ച് വർഷകാല മഴവെള്ളം ശേഖരിച്ച് വേനലിൽ തുറന്നുവിട്ട് കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനപ്പെടുത്തുക
- വേനൽമഴ വരെ കരിഞ്ഞുണങ്ങുന്ന മീനച്ചിൽ, പാലാ മേഖലയിൽ കൃഷിക്കും കുടിവെള്ളത്തിനും കടുത്ത ദൗർലഭ്യമാണുണ്ടാക്കുന്നത്. ഇതില്ലാതാക്കാൻ മൂലമറ്റത്തു നിന്നും മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ ഒരു ഭാഗം മീനച്ചിലിലേക്ക് എത്തിക്കണം
- പാലായിലെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ബി.എം.ബി.സി അന്തർദേശീയ നിലവാരമുള്ളതാണ്. എന്നാൽ പലയിടങ്ങളിലും ഇടറോഡുകൾ അത്ര സഞ്ചാര യോഗ്യമല്ലെന്ന ആക്ഷേപമുണ്ട്
- സംസ്ഥാനത്ത് നാലു പതിറ്റാണ്ട് മുന്നേ വെളിച്ച വിപ്ലവം നടന്ന ആദ്യ മണ്ഡലമായിട്ടും ചില മേഖലയിൽ ഇപ്പോഴും വോൾട്ടേജ് ക്ഷാമമുണ്ട്
- 4000ത്തിലധികം അപേക്ഷകളാണ് ലൈഫ് പദ്ധതിയിൽ വീടുപണി പൂർത്തിയാക്കാൻ കാത്തുകിടക്കുന്നത്
- ജനറൽ ആശുപത്രിയോട് അനുബന്ധിച്ച് നഴ്സിങ് കോളജും പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും, മെഡിക്കൽ പി.ജി കോഴ്സുകളും ആരംഭിക്കണം
- വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ ഹബായി മാറുന്ന പാലായിൽ അതനുസരിച്ച് കൂടുതൽ സൗകര്യങ്ങൾ വേണം
- ഉറവിട മാലിന്യ സംസ്കരണ പദ്ധതി ഇനിയും മെച്ചപ്പെടാനുണ്ട്
- പ്രാദേശിക എതിർപ്പ് മൂലം വൻകിട മാലിന്യ സംസ്കരണ ശാലകൾ നടപ്പാക്കാനാകുന്നില്ല
- രാമപുരം, മൂന്നിലവ്, കരൂർ പഞ്ചായത്തുകളിൽ പുതിയ ക്വാറികൾക്കെതിരെ പ്രക്ഷോഭം നടക്കുന്നുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാനാകില്ല
- * മണ്ഡലത്തിലെ പ്രധാന വരുമാനമാർഗം റബറായിരുന്നു. എന്നാൽ വർഷങ്ങളായി വില താഴ്ന്നുനിൽക്കുന്നത് കർഷകരെ ഈ മേഖലയിൽ നിന്നും വ്യാപകമായി പിന്തിരിപ്പിച്ചു
- * സഹകരണ സംഘങ്ങളായിരുന്ന എം.ആർ.എം.പി.സി.എസും പാലാ മാർക്കറ്റിങ്ങും റബറിന്റെ വിലയിടിവും അധികാരികളുടെ പിടിപ്പുകേടും കാരണം നശിച്ചു
- * കിഫ്ബി വഴി കാര്യമായ പദ്ധതികളൊന്നും ലഭിച്ചിട്ടില്ല. പാലാ റിംഗ് റോഡ് രണ്ടാം ഘട്ടത്തിനും പാലാ കാൻസർ സെന്ററിനും കിഫ്ബി ഫണ്ട് ലഭ്യമാക്കണം
- * നെല്ലിയാനിയിൽ നിർമാണം പൂർത്തിയാക്കിയ മിനി സിവിൽ സ്റ്റേഷൻ അനക്സ് കെട്ടിടം ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല
- *അഞ്ച് കോടി മുടക്കി പാലാ നഗരത്തിൽ സ്ഥാപിച്ച അമിനിറ്റി സെന്റർ തുറന്ന് പ്രവർത്തിപ്പിക്കാനായിട്ടില്ല
- *നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, അയ്യൻപാറ, പ്രാദേശിക വെള്ളച്ചാട്ട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ അനിവാര്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.