ഭക്ഷ്യവിഷബാധ; കടുത്തുരുത്തിയിൽ പശു ചത്തു

കോ​ട്ട​യം: കാ​ലി​ത്തീ​റ്റ​യി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ്​ ക​ടു​ത്തു​രു​ത്തി​യി​ൽ പ​ശു ച​ത്തു. ക​ടു​ത്തു​രു​ത്തി വ​ട്ട​ക്കേ​രി​യി​ൽ ജോ​ബി ജോ​സ​ഫ് എ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്.

കാ​ലി​ത്തീ​റ്റ​യി​ൽ​നി​ന്ന​്​ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ്​ ജി​ല്ല​യി​ൽ നി​ര​വ​ധി പ​ശു​ക്ക​ൾ​ക്ക്​ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ ഒ​രു പ​ശു ച​ത്ത​ത്. ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ മ​ര​ണ​മാ​ണി​ത്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​ഷാ​ജി പ​ണി​ക്ക​ശ്ശേ​രി അ​റി​യി​ച്ചു. ജി​ല്ല​യി​ലെ 11 പ​ഞ്ചാ​യ​ത്തി​ൽ കാ​ല​ത്തീ​റ്റ ക​ഴി​ച്ച പ​ശു​ക്ക​ൾ​ക്ക്​ വി​ശ​പ്പി​ല്ലാ​യ്മ, വ​യ​റി​ള​ക്കം, മ​ന്ദ​ത, പാ​ലു​ൽ​പാ​ദ​ന​ക്കു​റ​വ് എ​ന്നി​വ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച 16 ക​ർ​ഷ​ക​രു​ടെ 50 പ​ശു​ക്ക​ൾ​ക്കു​കൂ​ടി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം ആ​ർ​പ്പൂ​ക്ക​ര, കൊ​ഴു​വ​നാ​ൽ, മു​ള​ക്കു​ളം, ഞീ​ഴൂ​ർ, ക​ടു​ത്തു​രു​ത്തി, മീ​ന​ടം, ക​ട​പ്ലാ​മ​റ്റം, അ​തി​ര​മ്പു​ഴ, പാ​മ്പാ​ടി, ക​റു​ക​ച്ചാ​ൽ, വാ​ഴൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 23 ക​ർ​ഷ​ക​രു​ടെ 104 പ​ശു​ക്ക​ൾ​ക്ക് അ​സു​ഖം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​നി​ടെ, അ​സു​ഖ​ബാ​ധി​ത​രാ​യ പ​ശു​ക്ക​ളി​ൽ​നി​ന്ന്​ പ​രി​ശോ​ധ​ന​ക്ക്​ എ​ടു​ത്ത ര​ക്ത​സാ​മ്പി​ളി​ൽ രോ​ഗാ​ണു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​ര​ൾ പ്ര​വ​ർ​ത്ത​ന പ​രി​ശോ​ധ​ന​ഫ​ല​വും സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്നും ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു.

കാ​ലി​ത്തീ​റ്റ സാ​മ്പി​ൾ, ചാ​ണ​കം എ​ന്നി​വ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ തി​രു​വ​ല്ല​യി​ലെ ഏ​വി​യ​ൻ ഡി​സീ​സ് ഡ​യ​ഗ്​​നോ​സ്റ്റി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സാ പു​രോ​ഗ​തി ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട പ​ശു​ക്ക​ൾ​ക്ക് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നു​ള്ള ചി​കി​ത്സ, ആ​ന്‍റി​ബ​യോ​ട്ടി​ക്, ലി​വ​ർ ടോ​ണി​ക് എ​ന്നി​വ അ​ഞ്ചു​ദി​വ​സ​ത്തേ​ക്ക്​ തു​ട​രു​ന്ന​തി​ന്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മ​റ്റ്​ പ​ശു​ക്ക​ൾ രോ​ഗാ​വ​സ്ഥ​യി​ൽ​നി​ന്ന്​ മെ​ച്ച​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണെ​ന്ന്​ വി​ല​യി​രു​ത്തി.

Tags:    
News Summary - food poisoning; The cow died due to heatstroke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.