വനവിസ്തൃതി കൂട്ടില്ല; നിലവിലെ വനഭൂമി സംരക്ഷിക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ

​കോ​ട്ട​യം: വ​ന​വി​സ്തൃ​തി കൂ​ട്ടു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ സ​ർ​ക്കാ​ർ നീ​ങ്ങി​ല്ലെ​ന്നും എ​ന്നാ​ൽ, നി​ല​വി​ലെ വ​ന​ഭൂ​മി സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ശു​ഷ്‌​കാ​ന്തി കാ​ണി​ക്കു​മെ​ന്നും വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം മു​ഖേ​ന വ​നം വ​ന്യ​ജീ​വി വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച് ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​വ​നം പ​ദ്ധ​തി​യു​ടെ​യും സ്‌​കൂ​ളി​ലെ ഫോ​റ​സ്ട്രി ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്റ് ജോ​ർ​ജ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രി​സ്ഥി​തി നാ​ശ​ത്തി​നെ​തി​രെ പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ​യു​ള്ള പ്ര​തി​രോ​ധ​ത്തി​നാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. അ​തി​നാ​യി പു​തു​ത​ല​മു​റ​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് വി​ദ്യാ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ 24 വി​ദ്യാ​വ​നം പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി. ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത്തേ​താ​ണ് സെ​ന്റ് ജോ​ർ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ പ​ദ്ധ​തി. വൈ​ക്കം മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ വി​ദ്യാ​വ​നം പ​ദ്ധ​തി ഒ​രു സ്‌​കൂ​ളി​ൽ കൂ​ടി ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം ന​ട​പ്പാ​ക്കും. ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ക്ല​ബു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക്​ വ​നം​വ​കു​പ്പി​ന്‍റെ ചെ​ല​വി​ൽ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്​​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടാ​ണ് മ​ന്ത്രി പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. 2023ലെ ​വ​ന​മി​ത്ര പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ ടി.​എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യെ കു​റി​ച്ചി​ത്താ​ന​ത്തെ ച​ട​ങ്ങി​ൽ മ​ന്ത്രി ആ​ദ​രി​ച്ചു. ജി​ല്ല​യി​ലെ മി​ക​ച്ച വി​ദ്യാ​വ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം കോ​ട്ട​യം സി.​എം.​എ​സ് കോ​ള​ജി​നും സ​മ്മാ​നി​ച്ചു. സി.​കെ. ആ​ശ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​പ്പ വ​ള​ന്റി​യേ​ഴ്‌​സി​നു​ള്ള യൂ​നി​ഫോം, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ കെ.​എ​ഫ്.​ഡി.​സി അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് വി​ത​ര​ണം ചെ​യ്തു.

കോ​ട്ട​യം വ​ന്യ​ജീ​വി വി​ഭാ​ഗം ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​റും ഫീ​ൽ​ഡ് ഡ​യ​റ​ക്ട​റു​മാ​യ പി.​പി. പ്ര​മോ​ദ്, കൊ​ല്ലം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ക​ൺ​സ​ർ​വേ​റ്റ​ർ എ.​പി. സു​നി​ൽ ബാ​ബു, ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ നീ​തു​ല​ക്ഷ്മി, ത​ല​യോ​ല​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഷാ​ജി​മോ​ൾ, വൈ​സ് പ്ര​സി​ഡ​ന്റ് ലി​സ​മ്മ ജോ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷി​ജി വി​ൻ​സ​ന്‍റ്, ഷാ​നോ​മോ​ൻ, അ​സി. ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ.​ബി. സു​ഭാ​ഷ്, സ്‌​കൂ​ൾ മാ​നേ​ജ​റും പ്രി​ൻ​സി​പ്പ​ലു​മാ​യ ഫാ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി എം.​കെ. ഷി​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Forest Conservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.