കോട്ടയം: പള്ളിക്കത്തോട്ടിൽ ഭാര്യയെ കിണറ്റിൽ തള്ളിയിട്ടശേഷം വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. പള്ളിക്കത്തോട് സ്വദേശി ബിന്ദുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് രാജേഷിനെ ജില്ല സെഷൻസ് കോടതി (നാല്) വി.ബി. സുജയമ്മ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ശിക്ഷ വെള്ളിയാഴ്ച വിധിക്കും. 2015 മാർച്ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തി ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. സംഭവദിവസവും രാജേഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ടു. തുടർന്ന്, ഭാര്യയെ തള്ളി കിണറ്റിലിടുകയായിരുന്നു.
ഇതിനുശേഷം രാജേഷും കിണറ്റിൽ ചാടി വെള്ളത്തിൽ മുക്കിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സാക്ഷികൾ കോടതിയിൽ മൊഴി നൽകി. കേസിൽ 34 സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് വിസ്തരിച്ചു. 27 പ്രമാണങ്ങൾ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ഗിരിജ ബിജു, അഡ്വ. മഞ്ജു മനോഹർ, അഡ്വ.എം.ആർ. സജ്നമോൾ എന്നിവർ ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.