കോട്ടയം: കേരള കോൺഗ്രസ് വിദ്യാർഥി വിഭാഗമായ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (കെ.എസ്.സി) സംസ്ഥാന പ്രസിഡന്റായി ജോൺസ് ജോർജ് കുന്നപ്പള്ളിലിനെ (തൊടുപുഴ) തെരഞ്ഞെടുത്തു. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് വിദ്യാർഥിയാണ്. 11 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിനും രൂപംനൽകി.
എം.ജി യൂനിവേഴ്സിറ്റി എൽഎൽ.എം വിദ്യാർഥി അഡ്വ. ജോർജ് ജോസഫ്, കോട്ടയം ജില്ല പ്രസിഡന്റ് നോയൽ ലൂക്ക്, മാന്നാനം സെൻറ് ജോസഫ് ട്രെയിനിങ് കോളജ് ബി.എഡ് വിദ്യാർഥിനി മരീന മോൻസ്, അഭിഷേക് ബിജു (കോട്ടയം ഗിരിദീപം കോളജ്), തേജസ് ബി. തറയിൽ (മൂവാറ്റുപുഴ), എഡ്വിൻ ജോസ് (കോതമംഗലം), ജോർജ് മാത്യു (തൊടുപുഴ ന്യൂമാൻ കോളജ്), ജെൻസ് എൽ. ജോസ്, സ്റ്റീഫൻ തങ്കച്ചൻ (ഇടുക്കി), അനന്ദു സി. അനിൽ (തിരുവനന്തപുരം ജില്ല പ്രസിഡന്റ്) എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ മകളാണ് മരീന മോൻസ്.
യോഗം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റിട്ടേണിങ് ഓഫിസർ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാന്മാരായ കെ.എഫ്. വർഗീസ്, ഡോ. ഗ്രേസമ്മ മാത്യു, അഡ്വ. ജെയ്സൺ ജോസഫ്, അഡ്വ. പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, അഡ്വ. രാജേഷ് ഇടപ്പുര, എ.കെ. ജോസഫ്, അഡ്വ. ചെറിയാൻ ചാക്കോ, ബിനു ചെങ്ങളം, അജിത് മുതിരമല, കെ.വി. കണ്ണൻ, ജേക്കബ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.