കാഞ്ഞിരപ്പള്ളി: അങ്കമാലി-ശബരി പാതയുടെ സർവേ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലൂടെ ശബരി റെയില്‍വേ പാത നിര്‍മിക്കാനുള്ള നീക്കവുമായി റെയില്‍വേ മുന്നോട്ടുപോവാന്‍ തുടങ്ങിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശങ്കയിലാണ്.
പട്ടിമറ്റം, പാറത്തോട് പഞ്ചായത്തിലെ പൊന്മലം -പൊടിമറ്റം റോഡില്‍ കഴിഞ്ഞദിവസം അധികൃതര്‍ എത്തി സര്‍വേ നടപടി ആരംഭിച്ചു. ദീര്‍ഘകാലം മുമ്പ് ആരംഭിച്ച നടപടി ജനവാസകേന്ദ്രത്തെ തുടര്‍ന്ന് താൽക്കാലികമായി ഒഴിവാക്കിയിരുന്നു.
തിടനാട്, കാളകെട്ടി, പട്ടിമറ്റം തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ സര്‍വേ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതിനായി ഉദ്യോഗസ്ഥര്‍ എത്തിയത് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പെട്ടത് വൈകിയാണ്. വിവരം അറിഞ്ഞ പാറത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജോണികുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിമല ജോസഫ്, ജോളി മടുക്കകുഴി, എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെത്തി വിവരങ്ങള്‍ അന്വേഷിച്ചു. ഇതിനെപ്പറ്റി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.