കാഞ്ഞിരപ്പള്ളി: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയുടെ മാല കവര്‍ന്നു. കൂവപ്പള്ളി ആലമ്പരപ്പ് അജിത്തിെൻറ ഭാര്യ ഊര്‍മിളയുടെ (23) മാലയാണ് കവര്‍ന്നത്. തോളിൽ ഡെലിവറി ബാഗ് തൂക്കിയെത്തിയ യുവാവ് ഫ്ലിപ്കാർട്ട് ഓൺലൈൻ കമ്പനിയിൽനിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വീട്ടിൽ കയറിയത്. തോളില്‍ ബാഗുണ്ടായിരുന്നതിനാൽ യുവതിക്ക് സംശയം തോന്നിയില്ല.
പൊട്ടിക്കാന്‍ ശ്രമിച്ചതോടെ യുവതി തടയാന്‍ നോക്കിയെങ്കിലും മുഖത്തിടിച്ച് വീഴ്ത്തിയശേഷം മാലയുമായി കടന്നുകളയുകയായിരുന്നു. രണ്ടുപേരാണ് എത്തിയതെന്ന് പിന്നീട് പൊലീസിന് മൊഴിനല്‍കി.
മോഷ്ടാവിെൻറ പിന്നാലെ ഓടിയപ്പോള്‍ റോഡില്‍ മറ്റൊരാള്‍ ബൈക്കില്‍ കാത്തുനില്പുണ്ടായിരുന്നു. നഷ്ടമായ മാല മുക്കുപണ്ടമാണെന്നും താലി സ്വര്ണമായിരുെന്നന്നും യുവതി പൊലീസിനോട് പറഞ്ഞു. കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.