കാഞ്ഞിരപ്പള്ളി: ബസ് കാത്തുനില്‍ക്കുകയായിരുന്ന 43 കാരനെ ആക്രമിച്ച് പണംതട്ടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് തൈപ്പറമ്പിൽ നിസാം നിസാർ (28), പാറത്തോട് ചിറ ഭാഗത്ത് പുത്തൻവീട്ടിൽ നിയാസ് നാസർ (29) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുംചേർന്ന് ഈമാസം ഏഴിന് കാഞ്ഞിരപ്പള്ളി എഫ്.സി.സി പ്രൊവിഷൻ ഹൗസിന്റെ മുറ്റത്ത് 43 കാരനെ മർദിച്ചതിനുശേഷം കൈയിലുണ്ടായിരുന്ന 3600 രൂപ തട്ടിയെടുക്കുകയുമായിരുന്നു.
കോട്ടയം പൂവംതുരുത്ത് സ്വദേശിയായ 43 കാരൻ എം.സി.ബി.എസ് സെമിനാരിയിൽ എത്തിയശേഷം തിരിച്ച് കോട്ടയത്തേക്ക് പോകാൻ രാത്രി പതിനൊന്നോടെ എസ്.ഡി കോളജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുമ്പോഴാണ് സംഭവം. തുടര്‍ന്ന് ഇയാള്‍ തന്റെ ബന്ധുസേവനം ചെയ്യുന്ന എഫ്.സി.സി പ്രൊവിഷൻ ഹൗസിലേക്ക് ഓടിക്കയറുകയും യുവാക്കൾ ഇയാളെ പിന്തുടർന്ന് ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.
പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും നിയാസ് നാസറിനെ പാറത്തോട് ഭാഗത്തുനിന്ന് നിസാം നിസാറിനെ ഇടുക്കി കുമിളയിൽനിന്ന് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പത്തനംതിട്ട പെരുനാട് സ്റ്റേഷനിലും നിയാസ് നാസറിനെതിരെ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്. കാഞ്ഞിരപ്പള്ളി എസ്.ഐ രാജേഷ് കുമാർ, സി.പി.ഒമാരായ ശ്രീരാജ്, വിമൽ, പീറ്റർ, ബിനോയ് മോൻ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.