കറുകച്ചാൽ (കോട്ടയം): ജീവൻ തുടിക്കുന്ന ചിത്രങ്ങള്‍ കാന്‍വാസിലാക്കി പത്താം ക്ലാസ് വിദ്യാർഥിനി അലീന ഷെറിന് ഫിലിപ്പ്. വാട്ടര്‍ കളര്‍, പെന്‍സില്‍ കളർ, ഓയിൽ പെയിൻറിങ്, ഫാബ്രിക് പെയിൻറിങ്, വോള്‍ പെയിൻറിങ് തുടങ്ങിയവയാണ് അലീനയുടെ ചിത്രരചന രീതികള്‍. ചെറുപ്പം മുതല്‍ ചിത്രരചനയോട് തൽപരയായിരുന്നു. സ്കൂൾ ചിത്രരചന മത്സരങ്ങളിൽ ജില്ലതലം, സംസ്ഥാനതലം തുടങ്ങി നിരവധി മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതലാണ് കൂടുതല്‍ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. 1500ഓളം ചിത്രങ്ങള്‍ ഇതിനോടകം വരച്ചുകഴിഞ്ഞു. കോവിഡ്, പ്രളയം തുടങ്ങി നിരവധി വിഷയങ്ങൾ ചിത്രരചനക്ക് ആധാരമാക്കി. ലണ്ടനിലെ ബിഗ്ബെന്‍ ടവര്‍, മാര്‍പാപ്പ, പാമ്പാടി രാജന്, ട്രെയിന്‍, അടുക്കളയില്‍ പാചകം ചെയ്യുന്ന വീട്ടമ്മ തുടങ്ങി അലീനയുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജര്‍മനി, ഇറ്റലി, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ചിത്രങ്ങള്‍ക്കായി ആവശ്യക്കാരുണ്ട്.
രാജേഷ് മണിമല, സോമന് കടയനിക്കാട്, ആഷിഖ് അലി ഖാന് എന്നിവരില്‍നിന്നാണ് ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ചത്. താൻ വരച്ച മാര്‍പാപ്പയുടെ ചിത്രം റോമില്‍ നേരിട്ട് എത്തി കൈമാറണമെന്നാണ് അലീനയുടെ ആഗ്രഹം. പത്താം ക്ലാസ് പരീക്ഷയെഴുതി കഴിഞ്ഞു.
ഉപരിപഠനത്തിെൻറ ഭാഗമായി കലാ അക്കാദമിയില്‍ ചേര്‍ന്ന് ഉപരിപഠനം നടത്താനാണ് ആഗ്രഹം. വെള്ളാവൂര്‍ ചെല്ലാക്കുന്ന് വരത്തമല റെജി ഫിലിപ്പ്- റൈനി കുര്യന് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അനു ഷാലറ്റ് ഫിലിപ്പ്, മരിയ ഷോണ്‍ ഫിലിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.