പാലാ: പൂവരണി സഹകരണ ബാങ്കിെൻറ ഭവനപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പേ മാണി സി.കാപ്പൻ വേദി വിട്ടു. പൂവരണി ബാങ്ക് സൗജന്യമായി നിർമിച്ചുനൽകുന്ന 10 വീടുകളുടെ താക്കോൽദാന ചടങ്ങിലാണ് സംഭവം.
ശനിയാഴ്ച രാവിലെ പൂവരണി പള്ളി ഹാളിലായിരുന്നു മാണി സി.കാപ്പനും ജോസ് കെ.മാണിയും പരസ്പരം കണ്ടുമുട്ടിയത്. പദ്ധതി ഉദ്ഘാടന ചടങ്ങിൽ സ്വാഗതപ്രസംഗത്തിന് ശേഷം രണ്ട് മിനിറ്റിൽ അധ്യക്ഷ പ്രസംഗം പൂർത്തിയാക്കി കാപ്പൻ വേദി വിടുകയായിരുന്നു. സമ്മേളനത്തിൽ വീടുകളുടെ താക്കോൽദാനം നിർവഹിക്കുന്ന ജോസ് കെ.മാണിയും മാണി സി. കാപ്പനും തൊട്ടടുത്ത ഇരിപ്പിടങ്ങളിലാണ് ഇരുന്നത്. ഇരുവരും ഒരിക്കൽപോലും സംസാരിച്ചില്ല എന്നതും ശ്രദ്ധേയമായി. വേദിയിൽ പ്രസംഗം പൂർത്തിയാക്കി കാപ്പൻ പെട്ടെന്ന് പോകാൻ തയാറെടുക്കും മുമ്പ് ആംഗ്യത്തിലൂടെ പോവുകയാണെന്ന് ജോസ് കെ.മാണിയെ കാണിച്ചു.
അദ്ദേഹവും തിരികെ കൈ ഉയർത്തിയതോടെ കാപ്പൻ പോവുകയായിരുന്നു. എന്നാൽ, സമ്മേളത്തിന് മുമ്പ് ഇരുവരും സംസാരിച്ചതായി പറയുന്നു.
ഐശ്വര്യ യാത്രയുടെ ഭാഗമായി വലിയ ജനക്കൂട്ടത്തോടെ മാണി സി.കാപ്പൻ യു.ഡി.എഫിനൊപ്പം ചേർന്നതും മറുപടിയായി എൽ.ഡി.എഫ് വികസന സന്ദേശ യാത്രയിൽ വൻ ജനപങ്കാളിത്തം കാണിച്ച് ജോസ് കെ.മാണി തിരിച്ചടിച്ചതും പാലായിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ശക്തമായ മത്സരത്തിന് കളമൊരുക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.