മുണ്ടക്കയം: കൂട്ടിക്കൽ ചപ്പാത്ത് കണ്ടത്തിൽ ഷെമീറിെൻറ മകൾ ഷംനയെ (12) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ലൈജീനയെ (34) പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 27ന് പുലർച്ച 3.30 ഓടെ ലൈജീനയും ഷംനയും തനിച്ചുതാമസിക്കുന്ന ചപ്പാത്തിലെ വീട്ടിലെ കിടപ്പുമുറിയിൽ ഷംനയെ മരിച്ചനിലയിലും ലൈജീനയെ മുറ്റത്തെ കിണറ്റിനുള്ളിൽ പി.വി.സി പൈപ്പിൽ പിടിച്ചുനിൽക്കുന്ന നിലയിലുമാണ് അയൽവാസികളും ബന്ധുക്കളും കണ്ടത്.
കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി കരക്ക് കയറ്റിയ ലൈജീനക്ക് മാനസിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും മനോരോഗവിഭാഗത്തിൽ ചികിത്സയിലായിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല. ശനിയാഴ്ച ഇൻസ്പെക്ടർ എ. ഷൈൻ കുമാറിെൻറ നേതൃത്വത്തിൽ മുണ്ടക്കയം പൊലീസ് കോട്ടയം മെഡിക്കൽ കോളജിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിൽ ലൈജീനക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്ത് മുണ്ടക്കയം ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. രോഗം ഭേദമായശേഷം കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. ഷംനയുടെ പിതാവ് വിദേശത്തായിരുന്ന ഷെമീർ 28ന് നാട്ടിലെത്തി മകളുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.