മുണ്ടക്കയം: മീൻ കുളത്തിൽ എഴുനൂറോളം മീനുകളെ ചത്ത നിലയിൽ കണ്ടെത്തി. കണ്ണിമല കോഴിക്കൽ മുരളീധരൻ നായരുടെ വീട്ടിലാണ് സംഭവം. മകൻ കണ്ണെൻറ മീൻ കുളത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.
ബുധനാഴ്ച വൈകീട്ട് രണ്ട് മീനുകളെ ചത്തനിലയിൽ കണ്ടെത്തിയതോടെ വെള്ളത്തിെൻറ പി.എച്ച്. പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ, വ്യാഴാഴ്ച രാവിലെ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. വെള്ളം ശുദ്ധീകരിക്കാൻ ഉൾപ്പെടെ സംവിധാനങ്ങൾ കുളത്തിലുണ്ട്. പ്രധാന റോഡിന് സമീപമാണ് മീൻകുളവും വീടും സ്ഥിതി ചെയ്യുന്നത്.
ആരെങ്കിലും വിഷപദാർഥം കുളത്തിലിട്ടതാണോ എന്ന് സംശയമുണ്ട്. മുണ്ടക്കയം പൊലീസിൽ പരാതി നൽകി. തിലോപ്പിയ വിഭാഗത്തിൽപ്പെട്ട മൂന്നുമാസം പ്രായമുള്ള മീനുകളാണ് ചത്തത്. തൊടുപുഴ അൽ അസർ കോളജിലെ ബിടെക് വിദ്യാർഥിയാണ് കണ്ണൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്വന്തമായി നിർമിച്ച കുളം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.