മുണ്ടക്കയം: കള്ളത്തോക്ക് വീട്ടില്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍പോയ പരോള്പ്രതി അറസ്റ്റിലായി.
കോരുത്തോട്, കൊമ്പുകുത്തി, പന്നിവെട്ടുംകുഴി ഭാഗത്ത് ഇളംപുരയിടത്തില്‍, സുരേഷി(46)നെയാണ് ഇൻസ്പെക്ടർ ഷൈന്കുമാറിെൻറ നേതൃത്വത്തില്‍ മൂന്നാറില്‍ നിന്നും പിടികൂടിയത്. ജൂൈല ഒന്നിന് രാവിലെ കൊമ്പുകുത്തി ഭാഗത്ത് വീടുകളില്‍ നടത്തിയ റെയ്ഡിലാണ് സുരേഷിെൻറ വീട്ടില്‍നിന്നും ലൈസന്‍സില്ലാത്ത നിറതോക്ക് പിടികൂടിയത്.
സുരേഷ് വനത്തിലേക്ക് ഓടിപ്പോയതിനാല്‍ പിടികൂടാനായില്ല. പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിെട പരോളിലായിരുന്നു സുരേഷ്. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കി വരികയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സജിമോന്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് വലയിലായത്. സെന്‍ട്രല്‍ ജയിലില്‍നിന്നും പരോളിലിറങ്ങിയ മറ്റുപ്രതികളുടെ സഹായത്തോടെയാണ് രണ്ടു മാസമായി സുരേഷ് മൂന്നാര്‍ ഭാഗത്ത് താമസിച്ചുവന്നത്. കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐ ടി.ഡി. മനോജ് കുമാര്‍, സി.പി.ഒ മാരായ ജോബി, ജോഷി, റോബിന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.