മുണ്ടക്കയം ഈസ്റ്റ്: പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കുപോയ ആംബുലൻസ് നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്.
വണ്ടിപ്പെരിയാറ്റിൽനിന്ന് കോട്ടയത്തേക്ക് പോയ ആംബുലൻസ് മരുതുംമൂട്ടിൽ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. വണ്ടിപ്പെരിയാർ അർണക്കൽ ഡിവിഷനിൽ താമസക്കാരായ അറയ്ക്കൽ സെബാസ്റ്റ്യൻ (34), ഭാര്യ ഷേർളി (24), ഷേർളിയുടെ മാതാവ് സിസിലി (52) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മുപ്പത്തിയഞ്ചാം മൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. സെബാസ്റ്റ്യൻ -ഷേർളി ദമ്പതികളുടെ നാലുമാസം പ്രായമുള്ള കുട്ടിയെ വണ്ടിപ്പെരിയാർ അർണക്കൽ എസ്റ്റേറ്റ് വക ഗാർഡൻ ആശുപത്രിയിൽനിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകുേമ്പാൾ ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം.
കുഞ്ഞിന് പരിക്കില്ല. റോഡിെൻറ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം റബർമരത്തിൽ തട്ടിനിന്നതിനാൽ വൻ അപകടം വഴിമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.