മുണ്ടക്കയം: മണിമലയാറിെൻറ പുറേമ്പാക്ക് അളപ്പിക്കാനുള്ള ഹാരിസൺസിെൻറ നീക്കത്തിന് തിരിച്ചടി. പുറേമ്പാക്കിലെ താമസക്കാരായ കുടുംബങ്ങളുടെ വലിയ പ്രതിഷേധത്തെ തുടർന്ന് റവന്യൂ അധികൃതർ സർവേ നടപടികൾ താൽക്കാലികമായി നിർത്തി. ഹാരിസണ്‍ മലയാളം കമ്പനിയുടെ റബര്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് അളക്കാൻ എത്തിയ റവന്യൂ സംഘത്തിനുനേരെയാണ് പ്രതിഷേധമുയർന്നത്. മണിമലയാര്‍ തീരെത്ത ആറ്റുപുറമ്പോക്ക് അളന്നുതിരിക്കാനുള്ള ഹൈകോടതി ഉത്തരവ് പ്രകാരമാണ് കാഞ്ഞിരപ്പള്ളി ഭൂരേഖ തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം മുറികല്ലുംപുറം ഭാഗത്ത് എത്തിയത്.
ഹൈകോടതി ഉത്തരവ് മറയാക്കി റവന്യൂ അധികൃതർ ഹാരിസൺസിനുവേണ്ടി തങ്ങളെ കുടിയിറക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ഇവിടുത്തെ താമസക്കാർ രംഗത്ത് വന്നതോടെ ഭൂമി അളക്കുന്നത് വലിയ വിവാദമായി മാറിയിരുന്നു. കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ സാവകാശം നൽകണമെന്നും ഹാരിസൺസിെൻറ ഭൂമി അളക്കാതെ പുറേമ്പാക്ക് നിർണയിക്കാനുള്ള നീക്കം അനുവദിക്കിെല്ലന്നും ഇവിടുത്തെ താമസക്കാർ നിലപാടെടുത്തിരുന്നു.
സംഘം എത്തുന്നതിനുമുമ്പുതന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഭൂസംരക്ഷണ സമിതി നേതാക്കളുടെയും നേതൃത്വത്തില്‍ ആറ്റോരം ഭാഗത്തെ താമസക്കാരായ 53 കുടുംബം റവന്യൂസംഘത്തിന് ഗോബാക്ക് വിളിച്ച് എത്തിയിരുന്നു. മുണ്ടക്കയം പൊലീസ് ഇന്‍സ്പെക്ടര്‍ ഷൈന്കുമാറിെൻറ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി. പ്രതിഷേധം ശക്തമായതോടെ റവന്യൂ അധികൃതർ സമിതി നേതാക്കളുമായി സംസാരിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഭൂമി അളന്നുതിരിക്കുന്നത് താമസക്കാരായ തങ്ങളെ അറിയിച്ചിട്ടിെല്ലന്നും കോടതി ഉത്തരവിെൻറ ലംഘനമാണിതെന്നും സമരക്കാര്‍ ആരോപിച്ചു. ഏക്കർ കണക്കിന് മിച്ചഭൂമി കൈവശം െവച്ചിരിക്കുന്ന ഹാരിസണിെൻറ ഭൂമിയാണ് ആദ്യം അളക്കേണ്ടതെന്നും ഇവര്‍ വാദിച്ചു. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്തിനെ അറിയിച്ചതാെണന്നും താമസക്കാരെ അവരാണ് അറിയിക്കേണ്ടതെന്നും റവന്യൂസംഘം വാദിച്ചെങ്കിലും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച പഞ്ചായത്ത് ഒാഫിസിലേക്ക് മാറ്റി. ഒരു മണിക്കൂറിലധികം ചര്‍ച്ച നടത്തിയെങ്കിലും ഇരുകൂട്ടരും നിലപാടില്‍ ഉറച്ചുനിന്നതോടെ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം തേടാനും തീരുമാനിച്ചശേഷം റവന്യൂസംഘം പിന്‍വാങ്ങുകയായിരുന്നു. റവന്യൂസംഘവും പൊലീസും പിന്‍വാങ്ങിയെങ്കിലും സമരക്കാര്‍ പന്തലില്‍ പ്രതിഷേധം തുടര്‍ന്നു.
വില്ലേജ് രേഖകളിൽ ലണ്ടൻ ആസ്ഥാനമായ മലയാളം റബർ പ്രൊഡ്യൂസിങ് കമ്പനിയുടെ പേരിലാണ് ഹാരിസൺസിെൻറ കൈവശമുള്ള മുണ്ടക്കയം എസ്റ്റേറ്റ് ഇപ്പോഴുമുള്ളത്. പഴയ ഇംഗ്ലീഷ് കമ്പനികളുടെ കൈവശ ഭൂമിയുടെ അവകാശം സർക്കാറിനാണെന്ന് കാട്ടി കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പിൽ പുരോഗമിക്കുന്നതിനിടെയാണ് ആറ്റുപുറേമ്പാക്കുകൂടി കൈയടക്കാൻ കമ്പനി ശ്രമിക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷെഫീഖ്, സംസ്ഥാന ഭൂസമര സമിതി കണ്‍വീനര്‍ ഷെഫീഖ് ചോഴിയക്കോട്, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, വൈസ് പ്രസിഡൻറുമാരായ കെ.കെ.എം. സാദിഖ്, ബൈജു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി പി.എ. നിസാം, അന്‍വര്‍ബാഷ, അനീഷ് പാറാമ്പുഴ, കെ.എച്ച്. ഫൈസല്‍, സുനില്‍ ജാഫര്‍ എന്നിവര്‍ സമരത്തിൽ പങ്കെടുത്തു. സമിതി നേതാവ് എ.കെ. ജയമോള്‍, അംഗങ്ങളായ റഹ്മ, മോളി, ബിജു, മോഹനന്, സബീന എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.