മുണ്ടക്കയം: യുവതിയായ വീട്ടമ്മയെയും പെണ്മക്കളെയും ആക്രമിച്ച കേസില്‍ പെരുവന്താനം പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പരാതി. കൊക്കയാര്‍ നാരകംപുഴ ഓലിക്കപ്പാറയില്‍ മുംതാസ്, ഭര്‍ത്താവ് മുജീബ് എന്നിവരാണ് പരാതിയുമായി രംഗത്ത്. ജൂലൈ 27ന് അയല്‍വാസികളായ മൂന്നുപേര്‍ ചേര്‍ന്ന് തന്നെ അക്രമിക്കുകയും മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതായി മുംതാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് ഇവർ ആരോപിച്ചു.
മര്‍ദനത്തില്‍ പരിക്കേറ്റ മുംതാസ് മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൂന്നുദിവസം ചികിത്സയില്‍ കഴിയുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യമൊഴിപോലും പ്രഹസനമാക്കി പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കുറ്റക്കാര്‍ ഇപ്പോഴും അനാവശ്യ പ്രചാരണവുമായി നടക്കുമ്പോഴും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനുപിന്നിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്നും ഇവർ കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, വനിത കമീഷന്, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ അറിയിച്ചു.
എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട രണ്ടുകേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പെരുവന്താനം സി.ഐ എ. അജിത് ‘മാധ്യമ’ത്തോട് പറഞ്ഞു. തങ്ങള്‍ ആര്‍ക്കും പക്ഷംചേര്ന്നിട്ടില്ല. പോക്സോ കേസടക്കം രണ്ടുകേസുകളും സത്യസന്ധമായാണ് അന്വേഷിക്കുന്നത്. സമ്മർദമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.