കോസ്​വേ നിർമാണം: മുണ്ടക്കയത്ത്​ പുതിയ ഗതാഗത ക്രമീകരണം

മു​ണ്ട​ക്ക​യം: കോ​സ് വേ ​പാ​ലം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ടൗ​ണി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി ട്രാ​ഫി​ക് ക​മ്മി​റ്റി യോ​ഗം. അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ, പ്ര​സി​ഡ​ന്റ്‌ രേ​ഖ ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ ഷീ​ല ഡോ​മി​നി​ക്, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​വി. അ​നി​ൽ​കു​മാ​ർ, ഷി​ജി ഷാ​ജി, സു​ലോ​ച​ന സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ഷാ​ഹു​ൽ, മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ർ.​ടി. ഒ, ​പൊ​തു​മ​ര​മ​ത്ത്​ ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​ര, വാ​ഹ​ന, ഓ​ട്ടോ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ

  • ക​ല്ലേ​പ്പാ​ലം​മു​ത​ൽ പൈ​ങ്ങ​ന വ​രെ​യു​ള്ള പാ​ർ​ക്കി​ങ് നി​രോ​ധി​ച്ചു.
  • കോ​രു​ത്തോ​ടു​നി​ന്നു വ​രു​ന്ന ബ​സു​ക​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളും വ​ണ്ട​ൻ​പ​താ​ൽ 35ാം മൈ​ൽ വ​ഴി മു​ണ്ട​ക്ക​യ​ത്ത് എ​ത്ത​ണം.
  • എ​രു​മേ​ലി ഭാ​ഗ​ത്തു​നി​ന്ന്​ ഹൈ​റേ​ഞ്ചി​ലെ​ക്ക് പോ​കു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ വ​രി​ക്കാ​നി ക​വ​ല​യി​ൽ നി​ന്നു തി​രി​ഞ്ഞ് വ​ണ്ട​ൻ​പ​താ​ൽ വ​ഴി 35ാം മൈ​ലി​ൽ എ​ത്ത​ണം (വ​ൺ വേ).
  • ക്രോ​സ് വേ ​ബൈ​പാ​സ് പൂ​ർ​ണ്ണ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ക്രോ​സ് വേ ​ജ​ങ്​​ഷ​നി​ലും പൈ​ങ്ങ​നാ​യി​ലും രാ​വി​ലെ എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ​യും വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ​യും പൊ​ലീ​സി​നെ നി​യോ​ഗി​ക്കും.
  • ചെ​റു​വാ​ഹ​ന​ങ്ങ​ൾ ടി.​ബി. ജ​ങ്​​ഷ​നി​ൽ നി​ന്ന്​ ല​ത്തീ​ൻ പ​ള്ളി ഗ്രൗ​ണ്ടി​ലൂ​ടെ ബൈ​പാ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​നു​മ​തി വാ​ങ്ങ​ണം.
  • മു​ന്ന​റി​യി​പ്പ് -സൂ​ച​നാ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.
  • ക​ല്ലേ​പ്പാ​ലം മു​ത​ൽ വ​രി​ക്കാ​നി ക​വ​ല വ​രെ​യു​ള്ള റോ​ഡ് കൈ​യേ​റ്റ​വും പാ​ർ​ക്കി​ങ്ങും ഒ​ഴി​വാ​ക്ക​ണം.
Tags:    
News Summary - Construction- New traffic arrangement in Mundakkayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.