മുണ്ടക്കയം: ഹൈറേഞ്ചിന്റെ മെഡിക്കല്‍ കോളജ് എന്നറിയപ്പെടുന്ന മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് രണ്ടുമുതല്‍ വൈകീട്ട് ആറുവരെ ഒ.പി പ്രവര്‍ത്തനം തുടങ്ങി.
'മാധ്യമം' വാർത്തയെത്തുടർന്നാണ് നടപടി. കോടിക്കണക്കിന് രൂപ മുടക്കി ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ആശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ആറോളം ഡോക്ടര്‍മാര്‍ സേവനം നടത്തിയിരുന്ന ഇവിടെ ദിനംപ്രതി ആയിരത്തിലധികം രോഗികള്‍ ചികിത്സ തേടിയെത്തിയിരുന്നു.
ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞതോടെ രോഗികൾ കഷ്ടത്തിലായി. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുകയും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നെങ്കിലും കുടുംബാരോഗ്യ കേന്ദ്രമായി തരം താഴ്ത്തുകയാണുണ്ടായത്.
ചങ്ങനാശ്ശേരി ആശുപത്രിയില്‍ നിന്നാണ് പുതിയ ഡോക്ടറെയും നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.