ഇസ്ലാമിലെ ഇത്തരം മൂല്യവത്തായ സംഗതികളെ ഇതര മതസ്ഥർ ഇടപഴകി ജീവിക്കുന്ന സമൂഹത്തിൽ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നവരുടെ രാഷ്്ട്രീയ ലക്ഷ്യം പൊതുജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന 'ഇസ്ലാം ആശയ സംവാദത്തിെൻറ സൗഹൃദ നാളുകൾ' കാമ്പയിെൻറ ഭാഗമായി മുണ്ടക്കയം ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് കെ.പി. മുഹമ്മദാലി അധ്യക്ഷതവഹിച്ചു.
മുണ്ടക്കയം ടൗൺ ജുമാമസ്ജിദ് ഇമാം അബ്്ദുൽ റഷീദ് മൗലവി, പെരുവന്താനം ജുമാമസ്ജിദ് ചീഫ് ഇമാം ജൗഹറുദ്ദീൻ മൗലവി, വണ്ടൻപതാൽ ജുമാമസ്ജിദ് ഇമാം ഷാജഹാൻ മൗലവി അൽഖാസിമി, പുത്തൻചന്ത ജുമാമസ്ജിദ് ഇമാം അബ്്ദുൽ ഗഫൂർ മൗലവി അൽ ഖാസിമി, 504 കോളനി ബിലാൽ മസ്ജിദ് ഇമാം മുഹമ്മദ് നജാദ് മൗലവി എന്നിവർ സംസാരിച്ചു. കരിനിലം ജുമാ മസ്ജിദ് ഇമാം ഹംദുല്ല മൗലവിയും പങ്കെടുത്തു. മുണ്ടക്കയം മസ്ജിദുൽ വഫാ ഇമാം ഷിഹാബ് കാസിം മൗലവി സമാപന പ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീംകുട്ടി സ്വാഗതം പറഞ്ഞു. കെ.കെ. ജലാലുദ്ദീൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.