സ്​​പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫി​സ്​ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ ബോ​ർ​ഡ്

അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു

ഹിൽമെൻ സെറ്റിൽമെന്റ്​ പട്ടയം; മുണ്ടക്കയത്ത് സ്​പെഷൽ തഹസിൽദാർ ഓഫിസ് തുറന്നു

മു​ണ്ട​ക്ക​യം: സ്​​പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ഓ​ഫി​സ്​ ഉ​ദ്ഘാ​ട​നം എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജ് ഓ​ഫി​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ വ​ഹി​ച്ചു.

എ​രു​മേ​ലി വ​ട​ക്ക്, തെ​ക്ക്, കോ​രു​ത്തോ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി പു​ഞ്ച​വ​യ​ൽ, മു​രി​ക്കും​വ​യ​ൽ, അ​മ​രാ​വ​തി, പു​ലി​ക്കു​ന്ന്, പാ​ക്കാ​നം, കാ​രി​ശ്ശേ​രി, 504, കു​ഴി​മാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹി​ൽ​മെ​ൻ സെ​റ്റി​ൽ​മെ​ന്റി​ൽ​പെ​ട്ട 7000ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ പ​തി​നാ​യി​ര​ത്തോ​ളം പ​ട്ട​യ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പു​ക​ൽ​പി​ച്ച് മു​ഴു​വ​ൻ കൈ​വ​ശ കൃ​ഷി​ക്കാ​ർ​ക്കും ത​ങ്ങ​ളു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​നാ​ണ്​ മു​ണ്ട​ക്ക​യം കേ​ന്ദ്ര​മാ​ക്കി സ്​​പെ​ഷ​ൽ ഓ​ഫി​സ് അ​നു​വ​ദി​ച്ച​ത്. ഒ​രു ത​ഹ​സി​ൽ​ദാ​റും ര​ണ്ട് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രും ഉ​ൾ​പ്പെ​ടെ 17 ത​സ്തി​ക​ക​ൾ പു​തു​താ​യി സൃ​ഷ്ടി​ച്ചാ​ണ് ഓ​ഫി​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​മാ​ണ്​ കാ​ലാ​വ​ധി. ഈ ​ഓ​ഫി​സ് മു​ഖാ​ന്ത​രം ഹി​ൽ​മെ​ൻ സെ​റ്റി​ൽ​മെ​ന്റ് പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ അ​പേ​ക്ഷ​ക​ൾ ത​രം​തി​രി​ച്ച് സ​ർ​വേ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ നി​ര​വ​ധി ത​വ​ണ ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ മു​ൻ​കൈ​യെ​ടു​ത്താ​ണ് ഓ​ഫി​സ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ക​ല​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രേ​ഖ ദാ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. പ്ര​ദീ​പ്കു​മാ​ർ, പ്ലാ​ന്റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഒ.​പി.​എ. സ​ലാം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷീ​ല​മ്മ ഡൊ​മി​നി​ക്, അം​ഗ​ങ്ങ​ളാ​യ സി.​വി. അ​നി​ൽ​കു​മാ​ർ, പ്ര​സ​ന്ന ഷി​ബു, ഷി​ജി ഷി​ജു, ബി​ൻ​സി മാ​നു​വ​ൽ, ​കെ.​ടി. റേ​ച്ച​ൽ, കെ.​ആ​ർ. രാ​ജേ​ഷ്, ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ സു​നി​ൽ​കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​യ പി.​എ​സ്. സ​ന്ധ്യ, എ.​കെ. ശു​ഭേ​ന്ദു​മോ​ൾ, ഷി​ദ ഭാ​സ്ക​ർ, വി.​എം. സു​ബൈ​ർ, റോ​യി മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Hillmen Settlement Pattayam; Special Tehsildar Office opened at Mundakayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.