മുണ്ടക്കയം: ഏന്തയാര്‍-കൈപ്പള്ളി-ഈരാറ്റുപേട്ട റോഡിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞ് ഞർക്കാട് കോയിക്കല്‍ കെ.ആര്. രാജപ്പെൻറ വീടിെൻറ രണ്ട് കിടപ്പുമുറികള്‍ പൂര്‍ണമായും തകര്‍ന്നത്് നേരില്‍ കാണുന്നവർക്ക് ഞെട്ടലില്‍നിന്ന് മോചിതരാകാൻ ദിവസങ്ങൾ എടുക്കും. ഇക്കഴിഞ്ഞ പുലര്‍ച്ച 1.30ന് ഭീമാകാരമായ ശബ്ദത്തോടെയായിരുന്നു റോഡ് ഭിത്തി തകര്‍ന്നു വീടിെൻറ രണ്ടു മുറികളിലേക്ക് പതിച്ചത്. പാറക്കല്ലുകള്‍ ഉപയോഗിച്ച് 18വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടാണ് തകര്‍ന്നത്.
രാത്രി ഭയാനകമായ ശബ്ദംകേട്ട് ഉണര്‍ന്ന രാജപ്പനും കുടുംബവും ഓടി പുറത്തിറങ്ങി. ശബദംകേെട്ടത്തിയ നാട്ടുകാരാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. പഞ്ചായത്ത് അംഗത്തിെൻറ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊലീസും രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു.
പഴയ വീട് മൂന്നുവര്‍ഷം മുമ്പാണ് ബാങ്ക് വായ്പെയടുത്ത് നവീകരിച്ചത്. വീടിെൻറ ഒരുവശം പൂര്‍ണമായും തകര്‍ന്നു. റോഡ് കല്‍ക്കെട്ടിനു ബലക്ഷയം ഉണ്ട് എന്ന പരാതികള്‍ക്ക് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ദുരന്തം ഉണ്ടാകില്ലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
അപകടസാധ്യത മനസ്സിലാക്കിയ രാജപ്പന് രണ്ടുവര്‍ഷം മുമ്പ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ചെവിക്കൊണ്ടില്ല. ഗ്രാമപഞ്ചായത്തിനും അന്നത്തെ എം.എല്‍.എ പി.സി. ജോര്‍ജിനും അപേക്ഷ നൽകി. കഴിഞ്ഞ അഞ്ചുദിവസം മുമ്പ് അടിത്തറയിലെ കല്ലുകള്‍ ഇളകിയനിലയില്‍ കാണപ്പെട്ടതോടെ കുടുംബാംഗങ്ങള്‍ റോഡരികിലെ മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് കിടപ്പ് മാറ്റി. ഇവര്‍ സ്ഥിരമായി കിടന്ന മുറിയാണ് തകര്‍ന്നത്. കട്ടിലിന് മുകളിലേക്ക് വലിയ കല്ലുകള്‍ പതിച്ചനിലയിലാണ്. അപകടസാധ്യത മുന്നില്കണ്ടില്ലായിരുന്നെങ്കില് മരണം വരെ സംഭവിച്ചേനെയെന്ന് കുടുംബം പറയുന്നു.
റോഡ് നിര്‍മാണ സമയത്തുതന്നെ നിര്‍മാണത്തിലെ അശാസ്ത്രീയത ബോധ്യപ്പെടുത്തി പരാതി നല്‍കിയിരുന്നു. ബെല്‍റ്റ് വാര്ത്ത്് കല്ല് കെട്ടണം എന്ന് പലരും പറഞ്ഞെങ്കിലും കരാറുകാരന് വലിയ കല്ലുകള്‍ വെറുതേ അടുക്കിക്കെട്ടി ഉയർത്തി. ഇതാണ് അപകട കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.